ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ പ്രകൃതി തന്നെ ജീവിതം
പ്രകൃതി തന്നെ ജീവിതം
പ്രകൃതിയുമായി പൊരുത്തപ്പെട്ട് ജീവിച്ചെങ്കിൽ മാത്രമേ മനുഷ്യരാശിക്ക് ഇനിയുള്ള കാലം ഈ ഭൂമിയിൽ നിലനിൽക്കുവാൻ കഴിയൂ. എങ്കിലും ഒരു ദുരന്തം വരുമ്പോൾ മാത്രമേ നമ്മൾ അതിനെ കുറിച്ച് ചിന്തിക്കുക യുള്ളൂ.അതിനുശേഷം അത് സൗകര്യപൂർവ്വം മറക്കുകയും ചെയ്യും. നമ്മുടെ പൂർവ്വികർ പ്രകൃതിയുമായി ഇണങ്ങിയാണ് അവരുടെ ജീവിതം ചിട്ടപ്പെടുത്തിയിരുന്നത്. അതിനാൽ അവർക്ക് ഭൂമിയുടേയും പ്രകൃതിയുടേയും ജീവതാളങ്ങൾ മനസ്സിലാക്കാൻ പെട്ടന്ന് കഴിയുമായിരുന്നു. ഇന്നത്തെ തലമുറ ധനസമ്പാദനത്തിന് വേണ്ടി മാത്രം തങ്ങളുടെ ജീവിതചര്യകൾ മാറ്റുകയും അവ പ്രകൃതിയുടെ നാശത്തിലേയ്ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. നമ്മുടെ പ്രകൃതി വിഭവങ്ങൾ വരും തലമുറയ്ക്ക് കരുതി വെയ്ക്കാതെ ചൂഷണം ചെയ്യാൻ തുടങ്ങി. കേരളത്തിലെ തന്നെ ശുദ്ധജല തടാകമായ നമ്മുടെ തൊട്ടടുത്ത ശാസ്താംകോട്ട കായലിന്റെ തന്നെ ഗതി നമ്മൾക്ക് ഒരു പാഠമാണ്. കായലിന് തൊട്ടടുത്തുള്ള നെൽപ്പാടങ്ങളെല്ലാം തന്നെ ചെളി കുഴിച്ചെടുത്ത് കൃഷിയോഗ്യമല്ലാത്തതാക്കുകയും ചെയ്തതോടെ ശാസ്താംകോട്ട കായൽ തന്നെ നാശത്തിന്റെ വക്കിലാണ്.ശാസ്താംകോട്ട കായലിന്റെ ഗതി തന്നെയാണ് പല തടാകങ്ങൾക്കുമുള്ളത്. 2018 ൽ കേരളത്തിലുണ്ടായ പ്രളയം കണ്ടിട്ടും നമ്മൾ പഠിച്ചില്ല. വനനശീകരണം കാരണമാണ് ഈ ദുരന്തങ്ങൾ ഉണ്ടാകുന്നത് എന്ന് പഠന റിപ്പോർട്ടുകൾ വരെ തെളിയിച്ചിട്ടും നമ്മൾ വനനശീകരണം തുടരുകയാണ്.പണ്ട് കാലത്ത് പ്രളയം ഉണ്ടാവാത്തത് എന്താണെന്ന് നമ്മൾ ഒന്നു ചിന്തിച്ചുനോക്കൂ .നമുക്ക് കിട്ടുന്ന ഉത്തരം ഒരു പക്ഷെ ഇതായിരിക്കും മനുഷ്യൻ പ്രകൃതിയെ അതിയായി സ്നേഹിച്ചിരുന്നു. അതേപോലെ പ്രകൃതി അവരെയും സ്നേഹിച്ചിരുന്നു. പക്ഷെ ഇന്ന് നമ്മൾ മലയാളികൾക്ക് പണമാണ് ഏറ്റവും വലിയ സ്വത്ത്. എന്നാൽ നമ്മൾ അറിയുക ഈ ലോകത്ത് ഏറ്റവും വലിയ സ്വത്ത് പ്രകൃതിയാണ്. പ്രകൃതിയാണ് എത്ര വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം. ഇനിയെങ്കിലും നമ്മൾ ആ സത്യം തിരിച്ചറിഞ്ഞേ പറ്റൂ. പണം ഉണ്ടെങ്കിലേ നമുക്ക് നമ്മുടെ കുടുംബത്തിന് വേണ്ടി ഒരു നേരത്തെ അന്നത്തിനുള്ള സാധനങ്ങൾ വാങ്ങിക്കാൻ കഴിയൂ. പക്ഷേ അവ നമുക്ക് എവിടെ നിന്നാണ് ലഭിക്കുക എന്ന ചോദ്യത്തിന് മിക്കവരുടേയും ഉത്തരം മാർക്കറ്റ് എന്നായിരിക്കും .പക്ഷേ അവ ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ് .കർഷകരുടെ വിയർപ്പ് വീണ മണ്ണിൽ നിന്നാണ്. പ്രകൃതി നശിച്ചാൽ നമുക്ക് പഴങ്ങളും പച്ചക്കറികളും ഒന്നും കിട്ടുകയില്ല. പിന്നെ പണം കൊണ്ട് എന്ത് ഉപയോഗം ആണ് നമുക്ക് ലഭിക്കുക നമ്മുടെ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് വിളിക്കപ്പെടുന്നത്. പക്ഷേ കഴിഞ്ഞ പ്രളയ കാലത്ത് കേരളത്തെ നമുക്ക് ഉരുൾപൊട്ടലിന്റെ നാട് എന്ന് വിളിക്കേണ്ടി വരുന്ന അവസ്ഥയിലാരുന്നു നമ്മൾ. കാർഷികമേഖലയ്ക്ക് പേരുകേട്ട നമ്മൾ മലയാളികൾ ഒരു തൂമ്പ പോലും കൈ കൊണ്ട് തൊടാൻ മടിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ. അന്യസംസ്ഥാനങ്ങളിൽ നിന്നും കയറ്റുമതി ചെയ്തു കൊണ്ടു വരുന്ന കീടനാശിനി ചേർത്ത പച്ചക്കറികളാണ് നമ്മൾ കഴിക്കുന്നത് എന്ന് ഓർക്കണം. അവ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. നമ്മുടെ ജീവിതം ഇപ്പോൾ പരക്കം പാഞ്ഞുള്ളതാണ്. പ്രളയം ഉണ്ടായപ്പോൾ നമ്മൾ എല്ലാവരും വിശാലഹൃദയം ഉള്ളവരായി. അധികം വൈകാതെ തന്നെ പഴയ രീതിയിലേക്ക് തിരിച്ചു പോവുകയും ചെയ്തു .ഈ ഒരു ലോക് ഡൗൺ കാലഘട്ടം വീട്ടിൽ ഒന്നിച്ചിരിക്കാൻ നമ്മൾക്ക് ഒരു അവസരം ലഭിക്കുകയും ഇത്രയധികം തിക്കും തിരക്കും ബഹളവും ജീവിതത്തിനു വേണമോ എന്നും തോന്നി തുടങ്ങിയ ഒരു കാലം കൂടിയാണ് .സത്യത്തിൽ ഇതൊരു തിരിച്ചറിവിന്റെ കാലം കൂടിയാണ്. നമുക്ക് ഇനി മുതൽ നമ്മുടെ വീട്ടുവളപ്പിൽ പച്ചക്കറികളും തരിശായിക്കിടക്കുന്ന പാടങ്ങളിൽ നെല്ലും കൃഷി ചെയ്യാം. ഇതുകൂടാതെ ഇത്തിരി സ്ഥലം ഉള്ളെടുത്തെല്ലാം വ്യക്ഷ തൈകളും നടാം. അങ്ങനെ നമുക്ക് കേരളത്തിന്റെ പ്രകൃതി ഭംഗി വീണ്ടെടുക്കാം." ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി "....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ