ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
നമ്മുടെ പരിസ്ഥിതി എന്നത് മായാജാലങ്ങളും വിദ്യകളും കൊണ്ട് നിറഞ്ഞതാണ്. ഉദാഹരണം മണ്ണ് തന്നെ പല തരത്തിലുണ്ട്, പല തരത്തിലുള്ള കൃഷിക്ക് യോജിച്ച മണ്ണുകളുണ്ട്. ഈ പരിസ്ഥിതിയിൽ മനുഷ്യൻ ഉൾപ്പെടെ പക്ഷിമൃഗാദികളും, വൃക്ഷങ്ങളും, തടാകങ്ങളും, മലകളും, കുന്നുകളും മുതലായവ നിറഞ്ഞതാണ്. പരിസ്ഥിതിയിൽ മറ്റുള്ളവയേക്കാൾ ഏറെ കഴിവും,വിദ്യയിലുമെല്ലാം ഒരു പടി മുന്നിലുള്ള മനുഷ്യൻ തന്നെയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്. മരം മുറിച്ചും, കുന്നിടിച്ചും, വയലുകളും, പുഴകളും നികത്തിയും,മണൽ വാരിയും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. ഇത് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ പക്ഷി മൃഗാദികൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വർഷവും ഏകദേശം 3 ദശലക്ഷം ക്യൂബിക് മീറ്റർ മരം മനുഷ്യൻ ഉപയോഗിക്കുന്നതായാണ് കണക്ക്. ഇതിന്റെ പരിണിതഫലമായി ഉരുൾപൊട്ടലും,വെള്ളപ്പൊക്കവും ഉണ്ടാകുന്നു. ഇതെല്ലാം മറികടക്കാൻ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കുകയും,നശിപ്പിക്കാതിരിക്കുകയും ചെയ്യാം എന്ന് പ്രതിജ്ഞയെടുക്കാം. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് കൊണ്ട് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ