പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ദൈവത്തിന്റെ വികൃതി
ദൈവത്തിന്റെ വികൃതി
സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ക്യാമറാമാൻ അയാൾ താമസിക്കുന്ന മുറിയിൽ പ്രാർത്ഥിക്കാൻ ഇരുന്നു. ഞാൻ അഞ്ചു വർഷം ആയി എന്റെ ഭാര്യയെയും മക്കളെയും കണ്ടിട്ട്. ഈ നിർമാതാവ് എന്നെ നാട്ടിൽ പോകാൻ അനുവദിക്കുന്നില്ല. ഞാൻ മാത്രം അല്ല എന്നെപ്പോലെ ഒരുപാട് പേർ ഈ ക്യാമ്പിൽ ഉണ്ട്. അവരും കുറേ നാളുകളായി അവരവരുടെ വീടുകളിൽ പോയിട്ട്, ഇതിനൊരു പ്രതിവിധി ഉണ്ടാക്കി തരണം. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലല്ലോ. ദൈവം പ്രാർത്ഥന കേട്ടു. ശരിയാണ് ഇയാൾ മാത്രമല്ല ഒരുപാട് ബംഗാളികൾ, തമിഴന്മാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ ഇവരെയൊക്കെ ഒന്ന് നാട്ടിലെത്തിച്ചാൽ കൊള്ളാമെന്ന് ദൈവത്തിനും തോന്നി . അങ്ങനെ ദൈവം കൊറോണ എന്ന വൈറസിനെ ലോകത്തിലേക്ക് അയച്ചു.ലോകമെമ്പാടും ആയിരക്കണക്കിന് ആൾക്കാർ മരിച്ചു. ലക്ഷക്കണക്കിനു പേർ രോഗബാധിതരായി, ലോകത്തെ ലോക്കിട്ടു പൂട്ടി എല്ലാവരും അവരവരുടെ വീടുകളിൽ എത്തപ്പെട്ടു. പലർക്കും അവരുടെ അച്ഛനമ്മമാരെ അടുത്തുകിട്ടി . ഒന്ന് രണ്ടു ദിവസമല്ല 40 ദിവസമാണ് അച്ഛനമ്മമാരെ അടുത്തു കിട്ടിയത്. മാതാപിതാക്കളുടെ അടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കാത്ത യുവാക്കൾ ഭവനങ്ങളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങി. ദൈവത്തിനു സന്തോഷമായി. ദൈവത്തിന്റെ വി കൃതികളിൽ ഒന്നുമാത്രമാണിത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Kaniypuram ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Kaniypuram ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- Thiruvananthapuram ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ