സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കോവിഡ് -19 ദുഃഖങ്ങളും ദുരിതങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
05:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19 ദുഃഖങ്ങളും ദുരിതങ്ങളും

കോവിഡ് 19 എന്ന മഹാമാരിയുടെ അപ്രതീക്ഷിതമായ വരവ് മനുഷ്യരാശിയെ പിടിച്ചു കുലുക്കി കൊണ്ടായിരുന്നു. കോവിഡ് കാരണം കുട്ടികൾക്ക് നഷ്ടമായത്  അവർ കാത്തിരുന്ന നല്ലൊരു അവധിക്കാലമാ ണ്. ഇപ്പോൾ കാണാൻ കഴിയുന്നത് ഒഴിഞ്ഞ മൈതാനങ്ങളും തിരക്കൊഴിഞ്ഞ നഗരങ്ങളും വിജനമായ വഴികളും മാത്രമാണ്. കോവിഡ് 19 എന്ന ഈ മഹാമാരിയുടെ കടന്നുവരവ് കാരണം ലോകം മുഴുവനും ഇപ്പോൾ അതീവ ജാഗ്രതയിലാണ് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കർഷകർക്ക് കൃഷിയിടങ്ങളിൽ പോകാൻ  കഴിയാതെയായി.  അങ്ങനെ പല കൃഷിയിടങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്. വിളഞ്ഞു വരുന്ന പല ധാന്യങ്ങളും മാർക്കറ്റിൽ എത്തിക്കാൻ കഴിയാതെയായി.  കോവിഡ് 19 എന്ന ഈ വൈറസ് ലോകം മുഴുവനും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പത്രത്തിലും വാർത്താ ചാനലുകളിലും ഒക്കെ ഇതുതന്നെയാണ് ചർച്ചാവിഷയം. ഈ വൈറസ് കാരണം പള്ളികളിലും അമ്പലങ്ങളിലും നടക്കാറുള്ള ചടങ്ങുകളൊക്കെ ഒഴിവാക്കി. ഈ മഹാമാരിയുടെ കൈപ്പിടിക്കുള്ളിൽ  നിന്ന് ലോകത്തെ സ്വതന്ത്രമാക്കാനായി രാപ്പകൽ കഠിനമായി അധ്വാനിക്കുകയാണ് ഡോക്ടർസ്,  നേഴ്സ്,  പോലീസ്,  ആരോഗ്യപ്രവർത്തകർ എന്നിവരൊക്കെ. ചരിത്രത്തിൽ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത പല സംഭവങ്ങളും കോവിഡ്  വന്നതോടെ സംഭവിച്ചു. സമ്പന്ന സമൃദ്ധമായ അമേരിക്ക ഇന്ന് കോവിഡ്  കാരണം തകർന്നുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം തന്നെ ആയിരക്കണക്കിന് ജനങ്ങളാണ് ഇവിടെ മരിക്കുന്നത്.  കോവിഡ് വന്ന് മരിക്കുന്നവരുടെ മൃതദേഹങ്ങളെ ഒന്ന് നേരിട്ട് കാണുവാൻ കൂടെ കഴിയാതെ ബന്ധുക്കൾ കണ്ണീരൊഴുക്കുകയാണ്. ഇതിനോടൊപ്പം വിദേശരാജ്യങ്ങളിൽ കിടക്കുന്ന ബന്ധുക്കളെ ഓർത്തു ആശങ്കയോടെ കഴിയുന്ന വീട്ടുകാരും. നമ്മൾ വീടിനകത്ത് സുരക്ഷിതമായി ഇരിക്കുമ്പോൾ നമ്മുടെ രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പോലീസുകാർക്കു  വേണ്ടിയും ഡോക്ടർസിനു  വേണ്ടിയും നേഴ്സുമാർക്ക് വേണ്ടിയും  പ്രാർത്ഥിക്കാം.  ജോഗിങ് ഇല്ല,  ഷോപ്പിംഗ് ഇല്ല,  വിനോദയാത്രകൾ ഇല്ല,  ഹോം ഡെലിവറി ഇല്ല,  പത്ത് രൂപയുടെ കപ്പലണ്ടി പൊതി പോലുമില്ല. കൊറോണ കാലത്ത് ജാതി മതം, വലിയവൻ ചെറിയവൻ,  ഇതൊന്നും നോക്കാതെ ഏകമനസ്സോടെ നമുക്ക് പ്രവർത്തിക്കാം സർക്കാർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാം.  അങ്ങനെ കൊറോണയെ പ്രതിരോധിക്കാം. 

കരോളിൻ കരിസ്റ്റഡിമ
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം