സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരിടത്ത് ഡേവിഡ് എന്ന ഒരു കുട്ടിയുണ്ടായിരുന്നു. പക്ഷെ അവന് ശുചിത്വം എന്ന സ്വഭാവം ഇല്ലായിരുന്നു. എപ്പോഴും അവന്റെ അമ്മ അവനെ വഴക്കുപറയും. കാരണം അവൻ അവന്റെ കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കാറില്ല. അവന് കിട്ടുന്ന ബിസ്ക്കറ്റിന്റെ കവർ മിഠായികളുടെ കവർ എല്ലാം അവൻ വലിച്ചെറിയുമായിരുന്നു. അവന്റെ കൂട്ടുകാർ ക്ലാസ്സ് റൂം വൃത്തിയാക്കുമ്പോൾ അവൻ പുച്ഛത്തോടെ മുഖം തിരിച്ചുകളയും. പക്ഷെ അവൻ പഠിക്കാൻ ബഹുമിടുക്കൻ ആയിരുന്നു. കായികത്തിലും അവൻ താരമായിരുന്നു. പിന്നെ വൈലിൻ വായിക്കുന്നതിലും, ഗിറ്റാർ വായിക്കുന്നതിലും അവൻ അതിസമർത്ഥനായിരുന്നു. ഈ നാല് കാരണത്താൽ അവന്റെ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും അവനെ ഇഷ്ടമായിരുന്നു. പക്ഷെ അവന് ആകെ ഒരു കുഴപ്പമെയുണ്ടായിരുന്നുള്ളൂ ശുചിത്വമില്ലായിമ. അവന്റെ മാതാപിതാക്കളും, അദ്ധ്യാപകരും ഒരുപാട് തവണ ശ്രമിച്ചുനോക്കി പക്ഷെ വിജയിച്ചില്ല. അങ്ങനെ അക്കൊല്ലം മലേറിയ പരത്തുന്ന കൊതുകുകൾ വർദ്ധിച്ചു. മലേറിയ പടരാൻ തുടങ്ങി. അന്ന് ശുചിത്വം പാലിക്കേണ്ടത് വളരെ അനിവാര്യം ആണ്. അവന്റെ മാതാപിതാക്കളും, അദ്ധ്യാപകരും പറഞ്ഞു: “മോനെ ഇനിയെങ്കിലും ശുചിത്വം പാലിക്കു.” ഒട്ടേറെ ടി.വി പരസ്യങ്ങളിലും, പോസ്റ്ററുകളിലും, വാട്ട്സാപ്പിലും, ഫേസ്ബുക്കിലും ഇത് തന്നെ ആയിരുന്നു പ്രധാന വിഷയം 'മലേറിയ'. ഒടുവിൽ അവന് അത് പിടിപെട്ടു. ചെറിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ തന്നെ കാണിച്ചതുകൊണ്ട് അവൻ അതിൽ നിന്ന് രക്ഷപെട്ടു. പക്ഷെ അവന്റെ വൃത്തികെട്ട സ്വഭാവാവമറിഞ്ഞ ഡോക്ടർ അവനോട് സംസാരിച്ച് നോക്കാമെന്ന് കരുതി. എല്ലാത്തിനും തലയാട്ടിയ അവനിൽ ഡോക്ടറിന് സംശയം അങ്ങനെ അവന് എന്തോ വലിയ മാരകരോഗം പിടിപെട്ടതിന്റെ തെളിവ് ഡോക്ടർ അവന് കാണിച്ചുകൊടുത്തു. അവനത് വിശ്വസിച്ചു. അവൻ ചോദിച്ചു "ഇതിന് മരുന്നുണ്ടോ ഡോക്ടർ" “ഇല്ല, പക്ഷെ നിനക്ക് ഇതിൽ നിന്നും രക്ഷപെടാൻ ശുചിത്വം ശീലിക്കേണ്ടി വരും. നിനക്ക് ശുചിത്വം ഇല്ല എന്ന് നിന്റെമാതാപിതാക്കൾ പറഞ്ഞു. പക്ഷെ നീ ശുചിത്വം ശീലിച്ചില്ലെങ്കിൽ നീ മരിച്ചുപോകും” എന്ന് ഡോക്ടർ പറഞ്ഞു. മരണത്തെ ഭയമുള്ള ഡേവിഡ് അത് വേഗം ശീലിച്ചു അവനെ ഇങ്ങനെയൊരു നിലയിൽ കാണാൻ കഴിഞ്ഞതിൽ അവന്റെ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും സന്തോഷമായി. അങ്ങനെ ഒരിക്കൽ അവന്റെ മാതാപിതാക്കൾ അവൻ സ്കൂളിൽ പോയ തക്കത്തിന് ഡോക്ടറെ സന്തർഷിച്ചു അവർ ഡോക്ടർക്ക് നന്ദി പറഞ്ഞു. അപ്പോൾ ഡോക്ടർ പറഞ്ഞു: “അതിന്റെ ഒന്നും അതിന്റെ ഒന്നും ആവശ്യമില്ല. ശുചിത്വം പാലിക്കുക ഇതെല്ലാവർക്കും ഒരു പാഠമാണ്.”
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ