എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
02:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ELANGODE EAST LP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം

ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെ അനിവാര്യമായ ഒരു കാര്യമാണ് രോഗ പ്രതിരോധം. പകർച്ചവ്യാധികളൊക്കെ പൊട്ടിപ്പുറപ്പെട്ട് വളരെ പെട്ടെന്ന് പകരുകയാണ് ചെയ്യുന്നത്. നല്ല രീതിയിലുള്ള മുൻകരുതലുകൾ എടുത്താൽ മാത്രമേ ഇതിനെ നമുക്ക് തടയാനാകൂ.വ്യക്തിശുചിത്വമാണ് ഇതിൽ ഏറ്റവും പ്രധാനമായും നാം പാലിക്കേണ്ടത്. നാം ഓരോരുത്തരും ശുചിത്വം പാലിച്ചാൽ തീർച്ചയായും നമുക്ക് രോഗത്തെ തടയാൻ കഴിയും.

പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരായിരിക്കും നമ്മൾ. ആശുപത്രികളിൽ രോഗികളുമായോ അല്ലെങ്കിൽ പൊതുസ്ഥലത്തോ ഇടപഴകിയശേഷം കയ്യും കാലും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി വ്യക്തിശുചിത്വം ഉറപ്പ് വരുത്തണം.രോഗം ബാധിച്ചവരെ പരിചരിക്കുന്നവരും മുൻകരുതലുകൾ എടുത്തതിന് ശേഷം മാത്രമേ ശുശ്രൂഷിക്കാവൂ. ആരോഗ്യ പ്രവർത്തകർ നമുക്ക് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കുകയും അത് ജീവിതത്തിലേക്ക് കൊണ്ട് വരികയും ചെയ്യുന്നതിനോടൊപ്പം വൈറ്റമിൻസ് അടങ്ങിയ ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുക
റിഹാൻ. എൻ.കെ
5 എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം