പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/രാമു പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
01:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ROHITHLAL VP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രാമു പഠിച്ച പാഠം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാമു പഠിച്ച പാഠം


ഒരിടത്ത് രാമു എന്ന് പേരുള്ള കർഷകനുണ്ടായിരുന്നു. അയാൾ വളരെ നല്ല ഒരു കർഷകനായിരുന്നു.ഫല വൃക്ഷങ്ങളും, പച്ചക്കറികളും, കിഴങ്ങുവർഗ്ഗങ്ങളും എല്ലാം അയാൾ കൃഷി ചെയ്തിരുന്നു. കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് അവർ ജീവിച്ചിരുന്നത്. പക്ഷെ അയാൾക്ക് ചില കുഴപ്പങ്ങൾ ഉണ്ടായിരുന്നു. കൃഷിയിൽ കാണിച്ച ആത്മാർത്ഥത അയാൾ ശുചിത്വത്തിന്റെ കാര്യത്തിൽ കാണിച്ചിരുന്നില്ല. പിന്നെ ലോക വിവരം തീരെ ഇല്ലായിരുന്നു. പത്രം, ടി വി, റേഡിയോ, വാർത്തകൾ ,ഇതൊന്നും ശ്രദ്ധിക്കാറേ ഇല്ല. എപ്പോഴും കൃഷി തന്നെ കൃഷി. അയാൾ ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അമ്മ ചോദിക്കും "നീ നന്നായി കൈ കഴുകിയോ ?പറമ്പിൽ നിന്നു വന്നതല്ലേ?" അപ്പോൾ അയാൾ പറയും "അതു മതി". സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പറയുo " അച്ചാ വൃത്തിയിൽ നടന്നില്ലെങ്കിൽ രോഗം പിടിപെടും " , അപ്പോഴും അയാൾ പറയും - "എനിക്കൊരു രോഗവും വരില്ലെന്ന്‌ ". പക്ഷേ അയാളുടെ വിശ്വാസം തെറ്റി . ഒരു ദിവസം അയാൾക്ക് ഭയങ്കരമായ പനിയും തലവേദനയും പിടിപെട്ടു. അടുത്ത ദിവസം തന്നെ അയാൾ അവിടെയുള്ള സർക്കാർ ആശുപത്രയിൽ പോയി. അപ്പോൾ അവിടെ കണ്ട കാഴ്ച അയാളെ അതിശയിപ്പിച്ചു. അവിടെയുള്ള എല്ലാവരും മാസ്കും കയ്യുറകളും ധരിച്ചിരുന്നു. അയാൾ ഡോക്ടരുടെ അടുത്തെത്തി. ഇത്ര കാലം അയാൾ ശുചിത്വമില്ലാതെ നടന്നതിൽ ഡോക്ടർ അയാളെ വഴക്കു പറഞ്ഞു എന്നിട്ട് നമ്മെയും നമ്മുടെ വീട്ടുപരിസരത്തെയും ശുചിയാക്കി വയ്ക്കണമെന്ന് ഉപദേശിച്ചു. അന്നു മുതൽ രാമു ശുചിത്വം പാലിക്കാൻ തുടങ്ങി. ഗുണപാഠം: സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

അന്വിത പി സുനീഷ്
3A പൊയിലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ