എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/പാടാം പഠിക്കാം നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
01:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42630 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാടാം പഠിക്കാം നല്ല ശീലം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാടാം പഠിക്കാം നല്ല ശീലം


ആരോഗ്യശീലം പാലിക്കേണം
ശുചിത്വമുള്ളവരാകേണം
ശുചിതമെന്നാലെന്താണെന്ന്
അറിയുകവേണം എല്ലാരും.
വ്യക്തിശുചിത്വം പാലിച്ചീടാം
പല്ലുകളെന്നും തേയ്ച്ചീടാം
നഖങ്ങൾ വെട്ടി മിനുക്കിടേണം
കൈകൾ നന്നായ് കഴുകേണം.
കുളിയും നനയും ശീലിക്കേണം
വീടും തൂത്തു മിനുക്കേണം .
പ്ലാസ്റ്റിക്കൊന്നും വലിച്ചെറിയാതെ
പുനരുപയോഗം ശീലിക്കാം.
പഴകിയതൊന്നും കഴിച്ചീടല്ലേ
വയറിനു കേടു വരുത്തല്ലേ.
ഈച്ചയും കൊതുകും കാണല്ലേ
ഡ്രൈഡേയെന്നും ഓർമിക്കാം .
പോഷകമുള്ളൊരു ഭക്ഷണവും
വെള്ളവുമെന്നും കരുതേണം
ഇങ്ങനെയെല്ലാം ശീലിച്ചാൽ
ആരോഗ്യമെന്നും കൂടിവരും.


 

അനന്യ എ .ആർ .
3 B എസ് .കെ. വി. എൽ . പി. എസ് . പരപ്പാറമുകൾ .
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത