സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ ഉണ്ണിക്കുട്ടന്റെ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
00:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണ്ണിക്കുട്ടന്റെ തിരിച്ചറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണ്ണിക്കുട്ടന്റെ തിരിച്ചറിവ്

ഒരിടത്ത് ഉണ്ണി എന്ന മഹാ വികൃതിയായ ഒരു കുട്ടി ഉണ്ടായിരുന്നു. അവന് ഒന്നിലും ഒരു വൃത്തിയും അച്ചടക്കവും ഉണ്ടായിരുന്നില്ല. അവൻ പല്ല് തേയ്ക്കാതെയും കൈ കഴുകാതെയും ഭക്ഷണം കഴിക്കും. അവൻ കുളിക്കറില്ല ,ചെരുപ്പ് ഇല്ലാതെ നടക്കും,മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കും. ശുചിത്വം എന്ന ഗുണം അവന്റെ നിഘണ്ടുവിൽ തന്നെ ഇല്ല.അച്ഛനും അമ്മയും എത്ര പറഞ്ഞാലും അവൻ അനുസരിക്കില്ല. ഒരു ദിവസം അവൻ സ്കൂളിൽ വച്ച് കുഴഞ്ഞ് വീണു. ടീച്ചർ മതപിതാക്കന്മാരെ വിവരമറിയിച്ചു.വിവരമറിഞ്ഞ അവർ ആശുപത്രിയിലേക്ക് ചെന്നു.ഡോക്ടർ പറഞ്ഞത് കെട്ട് അവർ ഞെട്ടിപ്പോയി. അവന് കോളറ ഭാധിച്ചുവെന്നു.അത് കേട്ട ഉണ്ണിക്ക് സ്വയം കുറ്റബോധം തോന്നി.അവർ ആന്ന് പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ വേദന സഹിക്കേണ്ടി വരില്ലായിരുന്നു എന്ന് അവന് തോന്നി. ശുചിത്വം നാം ശീലമാക്കണം. അത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമക്കണം.