വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ വേനൽ മഴ
{
വേനലിലമരുന്ന മലർക്കാലത്തിന്റെ ആശകളൊന്നാന്നായി വാടിവീണലിയവേ, ഒരു തുള്ളി നീരിന്നായി കേഴുന്ന വേഴാമ്പലായ് ഇനിയുമണയാത്ത കളിരു കാക്കുന്നു ഞാൻ ഗാർഗ്ഗി തൻ ചോദ്യങ്ങളെ മാറാല മൂടുന്നതും..... ഏകലവ്യന്റെ വിരൽ ചിതലു തിന്നുന്നതും.... അരുതേ കാട്ടാളാ.....” എന്നോതുന്ന വാത്മീകിയെ അരങ്ങിൽ നിഷാദനങ്ങമ്പെയ്തു വീഴ്ത്തുന്നതും.... അങ്ങനെയൊടുങ്ങാത്ത പേക്കിനാവുകളെന്റെ രഗ്നിയായ് പടരുന്നു.... നിള തന്നുറവകൾ വറ്റുന്നു... കളിരോലുമിളം കാറ്റൊടുങ്ങുന്നു... രാത്രിയാകുന്നു സഖീ... നീയെൻ കൈ പിടിക്കുക... നീണ്ടുനീണ്ടന്തമാം യാത്രകളെത്രയോ ബാക്കിയാനുന്നു നമുക്കിനി... കനൽക്കാറ്റുകളാഞ്ഞു വീശുമീ മണൽക്കാട്ടിൽ ഒറ്റപ്പെട്ടു നാം ദിശ തെട്ടിയങ്ങലയവേ.. നെഞ്ചകം കളിർപ്പിക്കാൻ മഴ വന്നണഞ്ഞെങ്കിൽ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ