ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/മുന്ന് കുടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Olluzhavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മൂന്ന് കുടങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മൂന്ന് കുടങ്ങൾ
    നമ്മെ സൃഷ്ടിച്ച ,നമ്മുടെ ഈ ലോകം സൃഷ്ടിച്ച ,നമ്മുടെ സൃഷ്ടാവായ ദൈവം തേൻകുരുവിയെ വിളിച്ച് മൂന്ന് ചെറിയ കുടങ്ങൾ നൽകി.ആ കുടങ്ങളുടെ മുകൾ ഭാഗം തുണികൾ കൊണ്ട് പൊതിഞ്ഞിരുന്നു. കുടങ്ങൾ നൽകിയ ശേഷം ദൈവം തേൻകുരുവിയോട് പറഞ്ഞു”.ഈ കുടങ്ങൾ നീ ഭൂമിയിലെ മനുഷ്യർക്കു നൽകണം.ഇതിലെ ആദ്യത്തെ രണ്ട് കുടങ്ങളിൽ വിവിധ തരം വിത്തുകളാണ്. എന്നാൽ മൂന്നാമത്തെ കുടം തുറക്കാൻ പാടില്ല എന്ന് അവരോട് പറയണം.”

ഇതുകേട്ട് ദൈവം തന്ന മൂന്ന് കുടങ്ങളുമായി തേൻകുരുവി ഭൂമിയിലേക്കു യാത്രയായി.പോകുന്ന വഴിയെല്ലാം തേൻകുരുവിയുടെ മനസ്സിൽ മൂന്നാമത്തെ കുടത്തെപ്പററിയായിരുന്നു ചിന്ത. ഓരോ നിമിഷം കഴിയുന്തോറും തേൻ കുരുവിക്ക് കുടത്തിൽ എന്തെന്നറിയാനുളള ആകാംക്ഷ കൂടി വന്നു. ഭൂമിയിലെത്തിയപ്പോഴേക്കും അതിലെന്താണന്ന് അറിയണമെന്ന് തേൻകുരുവി തീരുമാനിച്ചു. ഈ ആഗ്രഹം കുടം തുറക്കാൻ തേൻകുരുവിയെ പ്രേരിപ്പിച്ചു. ആദ്യത്തെ രണ്ട് കുടങ്ങൾ തുറന്നു, അതിൽ ദൈവം പറഞ്ഞതുപോലെ വിത്തുകളായിരുന്നു. മൂന്നാമത്തെ കുടം തുറന്ന മാത്രയിൽ തേൻകുരുവി അന്ധാളിച്ചു പോയി.ആ കുടത്തിൽ നിന്നും അപകടകാരികളായ മൃഗങ്ങളും മനുഷ്യരെ കൊല്ലുന്ന മാരകരോഗാണുക്കളും കുടത്തിൽ നിന്നും പുറത്തേക്കു വന്നു. രോഗാണുക്കൾ നിമിഷനേരം കൊണ്ട് ഭൂമിയിൽ പടർന്നു പിടിച്ചു. അതു കൊണ്ട് മനുഷ്യർക്ക് വീടിനു പുറത്തിറങ്ങാൻ കഴിയാതെയായി. അങ്ങനെ പലവിധങ്ങളായ മാരക രോഗങ്ങൾ മനുഷ്യർക്കുണ്ടായി. ആളുകൾ ആകെ വിഷമത്തിലായി. ഇതിനൊരു പരിഹാരം അന്വേഷിച്ച് അവർ അല‍ഞ്ഞു. ഇതു കണ്ട തേൻകുരുവിക്ക് സങ്കടമായി. ചെയ്ത തെററിന് അവൾ ദൈവത്തോട് മാപ്പപേക്ഷിച്ചു. അലിവ് തോന്നിയ ദൈവം അവളോട് ക്ഷമിച്ചു. ദൈവം പറഞ്ഞു.”പതിനാലു ദിവസം പ്രാർത്ഥനയിലും ,ഏകാന്തവാസത്തിലും ചെലവഴിക്കുക". അങ്ങനെ അവർ ശിഷ്ടകാലം സുഖമായി ജീവിച്ചു. നമുക്കും ജീവിക്കാം. മനസു കൊണ്ട് അടുത്ത് ശരീരം കൊണ്ട് അകന്ന് നേരിടാം മഹാമാരിയെ

അബിയ എൽസ് എബി
8 D ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ