ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
00:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം
നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്ത് എന്നു പറയുന്നത് വൃത്തഹീനമായ അന്തരീക്ഷമാണ്. എവിടെ നോക്കിയാലും മാലിന്യങ്ങളുടെ കൂമ്പാരമാണ് കാണാൻ കഴിയുക. വഴിവക്കിലും തോടുകളിലും വയലുകളിലും പുഴകളിലും ആറുകളിലും എല്ലാം മാലിന്യം.

നാം ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിക്കും കൊതുകിനും കണക്കറ്റ് പെരുകാനുള്ളവലിയ സാഹചര്യമാണ് ഒരുക്കി കൊടുത്തത്. ഭൂമിയെയും പ്രകൃതിയെയും നമ്മൾ പരിപാലിക്കണം. കാലാവസ്ഥയെ ക്രമീകരിച്ച് ഭൂമിയെ വാസയോഗ്യമാക്കി തീർക്കുന്ന മരങ്ങൾ കാറ്റിനെയും മണ്ണൊലിപ്പിനെയും തടഞ്ഞ് ഭൂമിയെ സംരക്ഷിക്കുന്നു. വെള്ളം കിട്ടാതെ ജനങ്ങൾ വലയാതിരിക്കാൻ നാം മരങ്ങളും കാടുകളും പാടങ്ങളും വയലുകളും സംരക്ഷിക്കണം. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. നമ്മുടെ പരിസരം വൃത്തിയാക്കുന്നതോടൊപ്പം അപരൻെറ പരിസരവും വൃത്തികേടാകാതിരിക്കാനും നാം ശ്രദ്ധിക്കണം. ഈ മഹത്തായ ചിന്തയോടെ നമ്മുടെ പരിസരത്തെ നമുക്ക് ഒത്തുച്ചേർന്ന് സംരക്ഷിക്കാം.

വൈഗ .എ .എസ്
1 A ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത