സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/മാത്തപ്പന്റെ കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാത്തപ്പന്റെ കൃഷി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാത്തപ്പന്റെ കൃഷി
             മങ്ങാരം വീട്ടിലെ മാത്തപ്പന് കൃഷിപ്പണിയാണ് .ഇടയ്ക്കിടയ്ക്ക് മാത്തപ്പൻ ചില മണ്ടത്തരങ്ങൾ കാട്ടും . അത് മാത്തപ്പന്റെ കുഴപ്പമല്ല .ബുദ്ധി മങ്ങുന്നതാണ് കാരണം. പടവലവും പാവലും ചേനയും വെണ്ടയും വഴുതനയും ആണ് കൃഷി. മാത്തപ്പന്റെ തോട്ടത്തിൽ വിളവെടുക്കാൻ സമയമായി. മാത്തപ്പൻ കുട്ടകളിൽ പച്ചക്കറികൾ പറിച്ചു അടുക്കി വച്ചു. ഇത് ചന്തയിൽ കൊണ്ടുപോയി വിൽക്കാം .ആദ്യം അവൻ ചിന്തിച്ചു .പക്ഷേ പെട്ടെന്ന് അവന്റെ ബുദ്ധി മങ്ങി. അവയുടെ ചന്തം കണ്ടപ്പോൾ അവയെ വീട്ടിൽ സൂക്ഷിക്കാൻ തീരുമാനിച്ചു.
                       വീട്ടിൽ അതെല്ലാം അടുക്കി വച്ച് എല്ലാവരെയും വിളിച്ചു കാണിച്ചു. അതിൽ പലതും പലരും ആവശ്യപ്പെട്ടെങ്കിലും .അതിൽ ഒന്നുപോലും കൊടുക്കാൻ മാത്തപ്പൻ തയ്യാറായില്ല. പച്ചക്കറികൾ സൂക്ഷിച്ചുവയ്ക്കുന്നവനെ മണ്ടൻ മാത്തപ്പൻ എന്ന് പലരും വിളിച്ചു. ദിവസങ്ങൾ കഴിയുംതോറും പച്ചക്കറികൾ ചീഞ്ഞുതുടങ്ങി .മാത്തപ്പൻ നോക്കിയപ്പോൾ അവയുടെ ഭംഗിയെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവന് തന്റെ മണ്ടൻ ബുദ്ധിയെക്കുറിച്ചു ബോദ്യം  വന്നു. അവയെല്ലാം വിറ്റിരുന്നെങ്കിൽ കിട്ടുമായിരുന്ന ലാഭത്തെയോർത്തു ദുഃഖിച്ചു . അതെല്ലാം മറന്ന് കൃഷി ചെയ്യാൻ മാത്തപ്പൻ തീരുമാനിച്ചു.
ജോസ്മി രഞ്ജിത്
4 C സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ