Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു പോരാടാം കൊറോണക്ക് എതിരെ
കൊറോണ ആദ്യമായി രൂപപ്പെട്ടത് ചൈനയിൽ ആണ്. ഇതിന് തുടക്കമിട്ടത് 2019 ഡിസംബർ 31നെ് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. നോവൽ കൊറോണ വൈറസ് എന്നാണ് ഇതിന്റെ പേര്. ഇതിനകം ചൈനയിൽ ????? മരണം സംഭവിക്കുകയുണ്ടായി. ഇതിനു പുറമെ ജപ്പാൻ, അമേരിക്ക., ദക്ഷിണ കൊറിയ, തായ്ലാന്റ് ഹോങ്കോങ്, മക്കാവു, തെക്കൻ കൊറിയ എന്നിവിടങ്ങളിലും ഈ വൈറസ് പടർന്ന് പിടിച്ചു. മനുഷ്യന്റെ ശ്വാസകോശത്തിലാണ് ഈ വൈറസ് പടർന്ന് കയറുന്നത്. ഇതിന്റെ രോഗലക്ഷണങ്ങൾ പനി, ശ്യാസം മുട്ട്, ജലദോഷം,തൊണ്ട വേദന എന്നിങ്ങനെയാണ്. ഇതിനും പുറമെ ഇത് ന്യൂമോണിയയിലേക്കും ശ്വാസകോശനീർക്കെട്ടിലേക്കുംആകാനും സാധ്യത ഉണ്ട്. ഈ വൈറസിന് സ്വന്തമായി നിലനില്പില്ല. മറ്റൊരു ജീവിയുടെ ശരീരത്തിൽ കയറി ജനിതക സംവിധാനത്തെ കിഴ്പെടുത്തി അവിടെ സ്വയം കോശങ്ങങ്ങൾ നിർമിച്ച് പ്രത്യുൽപാദനം നടത്തുന്നു. മനുഷ്യ സ്രവത്തിന്റെ പരിശോധനയിലൂടെ ആണ് ഈ വൈറസ് കണ്ടുപിടിക്കുന്നത്. ഇവയെ ചെറുത്ത് നില്ക്കുന്നതിന് സമ്പർക്കം ഒഴിവാക്കുകയും രോഗപ്രതിരോധം വർധിപ്പിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യം ആണ്.
നമ്മൾ എല്ലാം ഭയപ്പെട്ടത് പോലെ ഇന്ത്യയിലും നമ്മുടെ ഈ കൊച്ചു കേരളത്തിലും ഈ വ്യാധി പടർന്നു പിടിച്ചു. വിവിധ ജില്ലകളിലെ അവസ്ഥ ഗുരുതരം ആകാതിരിക്കാൻ
ബന്ധപ്പെട്ടവർ നടപടികളാരംഭിച്ചു.ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺപ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് രാജ്യത്തിന്റെ സാമ്പത്തിക ശേഷി തകിടം മറിഞ്ഞു. കച്ചവട കമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വന്നു. എല്ലാ ജനങ്ങളും വീട്ടിൽ തന്നെ ഇരിക്കാൻ നിർബന്ധം ചെലുത്തി. ജനങ്ങൾ പുറത്ത് പോകുന്നത് ഗവൺമെൻറ് കർശനമായി നിരോധിച്ചു. ചൈനയിലും മറ്റും രണ്ടു മാസത്തിനകം മരണനിരക്ക് വർധിച്ചതോടെ ഇന്ത്യയിലും ആശങ്ക പിറന്നു. അതുകൊണ്ട് തന്നെ ഗവർമെന്റ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതിനെ തുടർന്ന് ജനങ്ങൾക് ജോലിക്ക് പോകാൻ പറ്റാതായി. ഇത് കൊണ്ട് ജനങ്ങൾ സാമ്പത്തികയി ബുദ്ധിമുട്ടി. മിനി സൂപ്പർ മാർക്കറ്റ്, മെഡിക്കൽ ഷോപ്പ്, ഹോസ്പിറ്റൽ തുടങ്ങിയവ മാത്രം പ്രവർത്തിച്ചിരുന്നു. ബാക്കി എല്ലാ സ്ഥാപനങ്ങളും അടച്ചു പൂട്ടി. ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി
ഗവൺമെൻറ് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ തുടങ്ങി. ഇത് കൊണ്ടെല്ലാം കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞു. മാത്രമല്ല കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുകയും, വിവിധ സംഘടനകൾ വഴി ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കുകയും ചെയ്തു. റേഷൻ സാധങ്ങളുടെ അളവും വർധിപ്പിച്ചു. ഗവർമെന്റിന്റെ ഇഈ ഇടപെടൽ ജനങ്ങൾക്ക് വളരെ ആശ്വാസമായി. . എന്നാൽ അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവും ജനങ്ങളെ വലച്ചു. പത്രങ്ങൾ, മാധ്യമങ്ങൾ, തുടങ്ങി വിവിധമാധ്യമങ്ങളിലൂടെയും ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും മുൻകരുതലുകളും നൽകി. കൊറോണ വൈറസിനെതിരെ വാക്സിനേഷൻ കണ്ടു പിടിക്കാത്തതിനെ തുടർന്ന് പ്രതിരോധം തന്നെയാണ് ജനങ്ങളുടെ രക്ഷ. ഞങ്ങൾ കൊറോണയെ പ്രതിരോധിച്ച് തോൽപിക്കും. ഈ നിലപാട് എല്ലാ ജനങ്ങളും സ്വീകരിക്കേണ്ടതാണ് ...
|