ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
00:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

വേണ്ടാ നമുക്ക് ഭയം
വേണ്ടാ നമുക്ക് ഭീതി
വേണ്ടത്
കരുതലാണ്.
 വേണ്ടത്
ജാഗ്രതയാണ്.
ഈ നാടിനെ കാത്തിടാൻ,
ജനതയെ കാത്തിടാൻ,
കരുതി മുന്നേറിടാം...
ജാതിമതഭേദമില്ലായിന്ന്…
വലുപ്പച്ചെറുപ്പമില്ലായിന്ന്...
നാം ഒന്ന് ലക്ഷ്യമൊന്ന്
ചെറുത്തു തോൽപ്പിച്ചിടും
മാനവരാശിയെ നക്കിത്തുടച്ചു -
തിന്നാൻ വെമ്പുന്നയാ-
യദൃശ്യനാം ഭീമനെ!

ഈ മഹാമാരിയാൽ
ജീവൻ പൊലി‍‍ഞ്ഞ
ഭൂമിതൻമക്കളെയോർത്തിടാം...
ഈ മഹാവ്യാധിയെ-
ത്തുരത്താൻ ശ്രമിക്കുന്ന
ഭൂമിതൻ മാലാഖമാരെ
കൈതൊഴുതിടാം...

പുറലോകവുമായൊരു
ബന്ധമില്ലായെ‍ങ്കിലും
ഒരുമനസ്സായൊരുസ്വരമായ്
 കൈകോർത്തിടാം....
ഭയന്നിടില്ല നാം തളർന്നിടില്ല നാം
ഒരുമിച്ചു മുന്നേറി ചെറുത്തിടുംനാം
പൊരുതിടും വീണ്ടെടുക്കും നന്മനിറഞ്ഞ,
വ്യാധിമുക്തമായൊരു മാനവകുലം.
            ………….

ഫെബിത ത്രേസ്യ
9 A ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത