ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/അപ്പുപ്പൻ താടി

00:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുപ്പൻ താടി | color= 4 }} <center><...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുപ്പൻ താടി

 
 അപ്പൂപ്പൻതാടി
 നര നരച്ചൊരു താടി
 വെളു വെളുത്തൊരുതാടി
മിനു മിനുത്തൊരു താടി
നല്ലൊരപ്പൂപ്പൻ താടി
              ഭാരമില്ലാ താടി
              പാറി നടക്കും താടി
              ഭംഗിയുള്ള താടി
              നല്ലൊരപ്പൂപ്പൻ താടി
തെന്നലിലൂടെ ആടി
തെന്നലിനൊത്ത് പാടി
എന്നരികിലേക്ക് പാറി
വന്നൊരപ്പൂപ്പുൻ താടി
കൈയിലെടുത്തൂതി
പറ പറന്നു താടി
അകലെ മാനംതേടി
പോയൊരപ്പൂപ്പൻ താടി.
 

മെറിൻ റെജി
6A ഗവ.ഹൈസ്കുൾ തങ്കമണി ,ഇടുക്കി, കട്ടപ്പന
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത