ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/അപ്പുപ്പൻ താടി

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുപ്പൻ താടി

 
അപ്പൂപ്പൻതാടി
നര നരച്ചൊരു താടി
വെളു വെളുത്തൊരുതാടി
മിനു മിനുത്തൊരു താടി
നല്ലൊരപ്പൂപ്പൻ താടി
ഭാരമില്ലാ താടി
പാറി നടക്കും താടി
ഭംഗിയുള്ള താടി
നല്ലൊരപ്പൂപ്പൻ താടി
തെന്നലിലൂടെ ആടി
തെന്നലിനൊത്ത് പാടി
എന്നരികിലേക്ക് പാറി
വന്നൊരപ്പൂപ്പുൻ താടി
കൈയിലെടുത്തൂതി
പറ പറന്നു താടി
അകലെ മാനംതേടി
പോയൊരപ്പൂപ്പൻ താടി.
 

മെറിൻ റെജി
6A ഗവ.ഹൈസ്കുൾ തങ്കമണി ,ഇടുക്കി, കട്ടപ്പന
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത