ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ഇന്നത്തെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇന്നത്തെ പരിസ്ഥിതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നത്തെ പരിസ്ഥിതി

കാലം മാറി, രൂപം മാറി ,മനുഷ്യൻ മാറി കൂടെ പരിസ്ഥിതിയും

ഒരു നൃത്ത സംഘത്തെ പോലെ നൃത്തം ചെയ്ത മരങ്ങളിലെ തണൽ നാം എന്നെന്നേക്കുമായി മറന്നിരിക്കുന്നു

കാർ മേഘത്തിൽ നിന്നും അലിയുന്ന മഴത്തുള്ളികളുടെ എണ്ണം പോലെ വിശാലമായി നാം സ്നേഹിച്ച മഴ ഇന്ന് നമുക്ക് പേമാരിയായി മാറിയിരിക്കുന്നു

കടലുപോലെ ദുരന്തമായി നമ്മെ തേടിയെത്തുന്ന രോഗത്തെയും,പ്രളയത്തെയും നാം നിറ കണ്ണോടു കൂടി നോക്കുന്നു

ഒരു കന്യകയെ പോലെ അതിസുന്ദരിയായി നാം കണ്ടിരുന്ന പ്രകൃതിയുടെ കോലം മാറിയിരിക്കുന്നു

സംഗീതത്തിൽ ഒഴുകിയൊഴുകി സഞ്ചരിച്ച പുഴയുടെ ഗീതവും താളവും നഷ്ടമായിരിക്കുന്നു

ചെടികൾ നട്ടിരുന്ന കൈകൾ ഇന്ന് പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും വലിച്ചെറിയാൻ മാത്രംഉയരുകയാണ് അങ്ങനെ നാലുചുറ്റും മാലിന്യവും പ്ലാസ്റ്റിക്കുകളും കൊണ്ട് നിറയുകയാണ്

കുന്നുകയറി പോയിരുന്ന ലോറികൾ ഇന്ന് ലോറി യിലൂടെ പോകുന്ന കുന്നുകളെ ആണ് നാം കാണുന്നത്

മുക്തരല്ല നാം ഇന്നും കൊറോണയെന്ന മഹാ പ്രതിസന്ധിയെ നാം ഇന്നും നേരിടുന്നു

ഓർക്കുക പ്രകൃതി നമുക്ക് മാത്രമല്ല ,വരും തലമുറയ്ക്ക് പ്രകൃതി ആവശ്യമാണ്

നമുക്ക് കഴിയും നമുക്ക് കഴിയണം ആ ലോകത്തെ ആ സുന്ദര ലോകത്തെ വരും തലമുറയ്ക്ക് കൈമാറുവാൻ

ശ്രീശില്പാ എസ്
8g ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത