സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ അച്ചടക്കം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അച്ചടക്കം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അച്ചടക്കം

വീടാണ് ഒരു കുട്ടിയുടെ ആദ്യ വിദ്യാലയം. വീട്ടിൽ നിന്നാണ് ഓരോ കുട്ടിയും ആദ്യ പാഠങ്ങൾ പഠിക്കുന്നത് .അമ്മയാണ് ഒരു കുട്ടിയുടെ ആദ്യ ഗുരു. കണ്ടും കേട്ടും അവർ അറിവ് നേടണം .അങ്ങനെ അറിവ് നേടിയില്ലെങ്കിലും അച്ചടക്കമില്ലാത്തവരായി മാറും .ചില കുട്ടികൾ അച്ചടക്കമില്ലാത്തവരായി മാറുന്നതിനു കാരണം അവർക്കു അമ്മയും അച്ഛനും നഷ്ടപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തത് കൊണ്ടാവാം .ഇന്നത്തെ കാലത്തു കുട്ടികൾ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും അടിമകളായി മാറുന്നു ഇതിനു കാരണം അച്ഛനമ്മമാരാണ് .അവർ കുട്ടികൾ സ്കൂളിൽ പോകുന്നത് എങ്ങനെയാണ്‌ തിരിച്ചു വരുന്നതെങ്ങനെ ഒന്നും ശ്രദ്ധിക്കുന്നില്ല. അവർക്കു വലിയ തിരക്കാണ് ഇത് കുട്ടികൾ മുതലാക്കുന്നു ഇന്നത്തെ കാലത്തു മാതാപിതാക്കൾ തങ്ങളുടെ തിരക്കുകൾ മാറ്റിവെച്ചു കുട്ടികളുടെ കാര്യം ശ്രദ്ധിച്ചാൽ മാത്രമേ കുട്ടികൾ അച്ചടക്കത്തിലും സമൂഹത്തിൽ നല്ല മനുഷ്യരായും വളരുകയുള്ളൂ .

ഗോകുൽ ബി
7A സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം