ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/അക്ഷരവൃക്ഷം/മർത്ത്യാ ....

Schoolwiki സംരംഭത്തിൽ നിന്ന്
23:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin16056 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മർത്ത്യാ ... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മർത്ത്യാ ...

തരുവാം എനിക്കിനി തരൂ
എൻ നിറവാർന്ന കാലം.
എൻ ചില്ലകൾ സ്വർഗ്ഗമായ്
തേൻ മധുരമാം കാലം.

ഓർക്കുവിൻ മർത്ത്യാ എൻ-
ജന്മം സഫലമാം കാലം.
നിൻ മഴുവായ കാലൻ
എന്നിൽ പതിച്ചൊരാ കാലം.

എൻ ഉയിരറ്റ തനുവിനാൽ
വിതുമ്പിയ ദ്വിജങ്ങളേറെ.
എൻ പൊഴിഞ്ഞൊരിലകളാൽ
താപമേറ്റ പുഴുക്കളേറെ.

എന്നുടലിലെ രുധിരത്തിന്റ വാസനയറിയുക
എൻ കണ്ണിലെ താപത്തിൻ ചൂട് നീ അറിയുക.
എൻ മനസ്സിലെ മുറിവു തൻ ആഴമറിയുക.
ജീവൻ തൻ വില നീ അറിയുക മർത്ത്യാ.

നോക്കുവിൻ മർത്ത്യരിൽ
നിഴലേറ്റ ജീവികൾ
കുതിക്കുവാൻ വേണ്ടി
കിതക്കുകയാണിന്ന്

ശിവകൃഷ്ണ
9 - A ഗവ. ഹയർ സെക്കന്ററി സ്കൂൾ, മണിയൂർ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത