ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ
ജീവിക്കാം പ്രകൃതിയെ_ നോവിക്കാതെ
" മനുഷ്യന്റെ ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്,പക്ഷെ അത്യാഗ്രഹത്തിനില്ല"എന്ന ഗാന്ധിജിയുടെ മഹത്വമേറിയ വാക്കുകളാണ് ഇവ.മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുളള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് നാം ഇന്ന് അനുഭവിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണം. മാനവകുലത്തിൻ്റെ സുഖസൗകര്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.ഇൗ ചൂഷണം ഒരർഥത്തിൽ മോഷണമാണ്. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം. ഇതര ജീവികളുടെ ജീവനും പരിസ്ഥിതിയും നശിപ്പിച്ച് മാനവകുലം സ്വന്തം സൗകര്യത്തിനായി പ്രകൃതിയെ ചുഴുന്നെടുക്കുന്നു. വായു മലിനീകരണം,ജല മലിനീകരണം,ശബ്ദ മലിനീകരണം മുതലായവയാണ് പരിസ്ഥിതി പ്രശ്നങ്ങളുടെ മൂലകാരണം. ഇത്തരം പ്രശ്നങ്ങൾ ആഗോള താപനില ഉയർത്തുകയും മനുഷ്യവംശം ഉൾപ്പടെ ഇതരജീവികൾ നശിക്കുകയും ചെയ്യും.ഇൗ പരിസ്ഥിതി പ്രശ്നങ്ങൾ മൂലം നേരിടുന്ന മറ്റൊരു പ്രശ്നമാണ് വംശനാശ ഭീഷണി.കേരളത്തിൽ ഇരുന്നൂറ്റിയഞ്ച് കശേരുക ജീവികൾ വംശനാശ ഭീഷണിയിലാണ്. പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങളല്ല.അവയെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോഴാണ് ദുരന്തമായി മാറുന്നത്.ഇങ്ങനെ തന്നെ മാനവകുലം തുടരുകയാണെങ്കിൽ ഇൗ ഭൂമി ഇനിയും വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇനിയുള്ള നാൾ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം നല്ലൊരു നാളെക്കായി. പ്രകൃതി സംരക്ഷണത്തിലുടെ നാം സംരക്ഷിക്കുന്നത് നമ്മുടെ ജീവൻ കൂടിയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ