Schoolwiki സംരംഭത്തിൽ നിന്ന്
പാവപ്പെട്ടവന്റെ സദ്ഗുണം
രാമൻ സാധുവായ ഒരു കർഷകനായിരുന്നു ഒരു ചെറിയ തുണ്ടു് ഭൂമി മാത്രമാണ് അയാൾക്ക് സ്വന്തമായുണ്ടായിരുന്നത്. തന്നാലാവുന്നതെല്ലാം അയാൾ അവിടെ കൃഷി ചെയ്തു. അയാൾ വളരെ ദയയുകൂടായായിരുന്നു.അടുത്തുള്ള ക്ഷേത്രത്തിൽ പോയി' ദേവിയ്ക്കു നേർച്ച കൊടുക്കുന്നത് അയാളുടെ മുടക്കമില്ലാത്ത പതിവായിരുന്നു ഒരിക്കൽ രണ്ട് നേന്ത്രപ്പഴങ്ങൾ അയാൾ നേർച്ചയായി കൊണ്ടുപോയി. ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനൊരുങ്ങിയതും, ഒരു സന്യാസി മുൻപിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു, ഞാൻ വല്ലാതെ വിശന്നിരിക്കുകയാണ്. കഴിക്കാനെന്തെങ്കിലും തരാമോ രാമൻ മടി കൂടാതെ രണ്ട് നേത്രപ്പഴങ്ങളും സന്യാസിക്ക് നൽകി സന്യാസി ചോദിച്ച് ദേവിയ്ക്ക് നിങ്ങൾ ഇനി എന്ത് നേർച്ചകൊടുക്കും രാമൻ മറുപടി പറഞ്ഞു ഈ നേന്ത്രപ്പഴങ്ങൾക്ക് നിങ്ങളുടെ വിശപ്പടക്കാൻ സാധിക്കുമെങ്കിൽ അതും ദേവിയ്ക്കുള്ള നേർച്ച തന്നെയാണ് രാമന്റെ സത്യസന്ധതയിലും ദയയിലും സംപ്രീതനായ സന്യാസി അവനെ അനുഗ്രഹങ്ങൾ കൊണ്ട് മൂടി രാമൻ സമ്പന്നനാ യിത്തീർന്നു എന്നിട്ടും രാമൻ തന്റെ പഴയ സഹായമനസ്ഥിതി എല്ലാവരോടും തുടർന്നു പോന്നു.
|