ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്/അക്ഷരവൃക്ഷം/ അനുസരണക്കേട്

Schoolwiki സംരംഭത്തിൽ നിന്ന്
23:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുസരണക്കേട് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുസരണക്കേട്

അന്ന് അവൻ സന്തോഷത്തോടെയാണ് സ്കൂളിൽ നിന്നും തിരികെ വന്നത് . നാളെയാണ് സ്കൂളിൽ നിന്നും ടൂർ പോകുന്നത് . ആ ഒരാവേശത്തിൽ തന്നെ അവൻ അമ്മയോട് ചോദിച്ചു ,"ഞാനിന്ന് കുളത്തിൽ പോയി കളിക്കട്ടെ?”അമ്മ സമ്മതിച്ചില്ല.അമ്മ പറഞ്ഞു "വെറും വൃത്തികേടായി കിടക്കുകയാണ് ആ കുളം.വെറുതെ അസുഖമൊന്നും വരുത്തിവയ്ക്കേണ്ട.നാളെ ടൂറാണ് . അതുകൊണ്ട്നീ ഈ കിണറുവെളളത്തിൽ കുളിക്ക് .”അവസാനം അവന്റെ നിർബന്ധത്തിനു അമ്മ വഴങ്ങി.അവൻ കുളിച്ച് തിരികെ വന്നത് ദേഹം ചൊറിഞ്ഞുകൊണ്ടായിരുന്നു.രാത്രി ആയപ്പോഴേയ്ക്കും ദേഹം ചുവന്നു തടിച്ചു.കടുത്ത പനിയുമായി.അമ്മ പറ‍‍ഞ്ഞത് അനുസരിച്ചെങ്കിൽ എനിക്കും ടൂറിനു പോകാമായിരുന്നു.അവൻ വളരെ സങ്കടത്തോടെ കരഞ്ഞു.

അമൽ.എ കെ
III എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ