ആരുമില്ലിവിടാരുമില്ല ലോക വീഥിയിൽ ആരുമില്ല ഏകനായ് നാം മൂകനായ് വീടിനുള്ളിൽ വാഴ്കയോ ആഘോഷമില്ല അലങ്കാരമില്ല. ഉത്സവമില്ല ആഹ്ലാദമില്ല. ആരുമില്ല വീഥികൾ - ഏകമായ് വെറും ശൂന്യമായ്. ഒത്തുചേരാം അകറ്റിടാം രോഗമെല്ലാം തുരത്തിടാം കൈകൾ കോർത്തിടാം ഇനി നമുക്ക് ശുചിത്വം ശീലമായി മാറ്റിടാം പരിസരവും വീടുമെല്ലാം സ്വന്തമായി വൃത്തിയാക്കിടം എല്ലാമെല്ലാം നശിച്ചിടും എല്ലാം രോഗവും നശിച്ചിടും . പോയിടാം വിടചൊല്ലിടാമി ദോഷകാരിയാം രോഗത്തെ പറന്നിടാം-നമുക്കുയർന്നിടാം - പുതിയ പുലരിതൻ വീഥിയിൽ ഇനി വരിലൊരു രോഗവും- നാം ശുചിത്വം ശീലിച്ചിടുമെങ്കിൽ എന്നിട്ടൊന്നായ് ചൊല്ലിടാം-പോകൂ രോഗങ്ങളെ പോയിടൂ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത