സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം


കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. അലോഷ്യസ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1896ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &
അവസാനം തിരുത്തിയത്
14-02-2010ST.ALOYSIUS H.S.S KOLLAM



ചരിത്രം

1896 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ. ഫെര്‍ഡിനാന്‍റ് ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ശ്രീ.സി.റ്റി.തോമസസ് ആണ് ആദ്യ പ്രധാന അദ്ധ്യാപകന്‍.

{{Infobox School | സ്ഥലപ്പേര്= കൊല്ലം | വിദ്യാഭ്യാസ ജില്ല= കൊല്ലം | റവന്യൂ ജില്ല= കൊല്ലം | സ്കൂള്‍ കോഡ്= 41064 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 05 | സ്ഥാപിതവര്‍ഷം= 1896 | സ്കൂള്‍ വിലാസം= | പിന്‍ കോഡ്= 691013 | സ്കൂള്‍ ഫോണ്‍= 04742761575 | സ്കൂള്‍ ഇമെയില്‍= 41064klm@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://st.aloysiuskollam.org.in | ഉപ ജില്ല= കൊല്ലം | ഭരണം വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 2126 | പെൺകുട്ടികളുടെ എണ്ണം= 197 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 2323 | അദ്ധ്യാപകരുടെ എണ്ണം= 74 | പ്രിന്‍സിപ്പല്‍= ഫിലിപപോസ്.എ | പ്രധാന അദ്ധ്യാപകന്‍= Sr.റോസ ഡലീമ | പി.ടി.ഏ. പ്രസിഡണ്ട്= നജുമുദ്ദീന്‍ | സ്കൂള്‍ ചിത്രം= |

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ്.  അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം.  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂള്‍ 1896 മെയില്‍ ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചൂ. ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലത്തെ കാത്തോലിക്കാവിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താല്‍ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെര്‍ഡിനാന്‍റ് ഓസ്സിയാണ് ഈ സ്കൂളിന്റെ പിറവിക്ക് കുറിച്ചത്.. ഓല കെട്ടി മേഞ്ഞതായിരൂന്നു ആദ്യത്തെ സ്കൂള്‍ കെട്ടിടം. കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ജറോം ഫെര്‍ഡിനാന്‍റ്സ് തുടങി ആറോളം മെത്രാന്മാ൪ ഈ സ്കൂളിന്റെ പൂ൪വവിദ്യാര്‍ത്ഥികളായി വിവധ കാലയങളില്‍ പഠിച്ചിരുന്നു. സി.കേശവ൯,റ്റി.ഏം.വ൪ഗ്ഗീസ്,റ്റി.കെ.മാധവ൯ തുടങിയ മഹാരഥന്മാ൪ ഇവിടെ വിദ്യാര്‍ത്ഥികളായിരുന്നു. മൂന്ന് അധ്യാപകരും 58 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടൂന്നതായിരുന്നു ആദ്യത്തെ വിദ്യാലയം. സെന്റ്. അലോഷ്യസ് ഇംഗ്ലീഷ് സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിന്റെ ആദ്യത്തെ മാനേജ൪ റവ. ഫാദ൪ ഡോമിനിക്കും ആദ്യ ഹെഡ്മാസറ്റ൪ ശ്രീ. ക്വി൯ലാസും ആയിരുന്നു. (സെന്റ്. അലോഷ്യസ്. സ്കൂള്‍ രുപതാ സ്കൂളുകളില്‍ നിന്നു് ഭിന്നമായി ഒരു സ്വതന്ത്ര ഏജ൯സിയാണു് ഏറെക്കാലം നടത്തി വന്നത്.). അഞ്ച് ക്ലാസ്സുകള്‍ നടന്നു വന്നു.ഏറ്റവും ഉയ൪ന്നതു് സെക്കന്റ് ഫോം ഇന്നത്തെ സറ്റാ൯ഡേ൪ഡ് 6 ആയിരുന്നു. തേ൪ഡ് ഫോം 1897- ലും ഫോ൪ത്ത് ഫോം 1898 - ലും ആരംഭിച്ചു. പിന്നോക്ക ജാതിക്കാ൪ യാതോരു അതി൪വരമ്പുമില്ലാതെ ഇവിടെ പഠനമാരംഭിച്ചു. ഇന്നു കാണുന്ന പ്രധാന കെട്ടിടം 1900_ ആണ്ടില്‍ നീര്‍മ്മാണം പൂര്ത്തിയാക്കുകയും 1902 ല്‍ ഫിഫത് ഫോം തുടങുകയും ചെയ്ത്. അതേ വ൪ഷം തന്നെ സംസ്ഥാന സ൪ക്കാരിന്റെ അംഗീകാരം നേടുകയും ഗ്രാന്‍റ് ലഭിക്കുകയുണ്ടായി . 1903 ല്‍ മെട്രിക്കുലെഷ൯ വിഭാഗം ആരംഭിക്കുകയും മദ്രാസ് യുണിവേഴ്സിറ്റി ആഫിലിയേറ്റ് ചെയ്ത് അംഗീകാരം നേടിയെടുത്തു. പ്രധാന കെട്ടിടത്തിന്റെ നി൪മ്മാണം കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ബെ൯സിഗ൪ പിതാവിന്റെ പരിശ്രമത്തിന്റെ ഫലമായിരുന്നു . അദ്ദേഹത്തിന്റെ കുടുംബസമ്പത്താണു് സ്കൂള്‍ കെട്ടിത്തിനായി വിനിയോഗിച്ചത് . സ൪ക്കാ൪ സ്കൂളുകളില്‍ പോലൂം പിന്നോക്ക മതവിഭാഗത്തില്‍പ്പെട്ടവ൪ക്ക് പ്രവേശനം നിഷേധിച്ചിരുന്നപ്പോള്‍ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളില്‍ എല്ലാ മതവിഭാഗക്കാരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു എന്നത് എടുത്തുകാട്ടേണ്ടതാണ്. ഈ അവസരത്തിലാണ് ചില സംഭവ വികാസങള്‍ ഉണ്ടായത്. സ്കൂള്‍ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ ഉണ്ടായി.. അന്നത്തെ തിരുവിതാംകൂറി ന്റെ വിദ്യാഭ്യാസ ഡയറക്ട൪ മിച്ചല്‍ ആയിരുന്നു . ആയിടക്ക് കൊല്ലത്ത് വന്നു പോയ പേപ്പല്‍ ഡെലിഗേറ്റിന്റെ പ്രസ്താവനയില്‍ തിരുവിതാംകൂറിലെ വിദ്യാഭ്യാസം നാസ്തികമാണെന്നോരു പ്രയോഗമുണ്ടായി . ഇത് മിച്ചലിന് ഇഷ്ടമായില്ല . കാരണം ബെ൯സിഗ൪ തിരുമേനി പേപ്പല്‍ ഡെലിഗേറ്റു വഴി തിരുവിതാംകൂ൪ വിദ്യാഭ്യാസത്തെ വിമ൪ശിക്കുന്നു എന്നു് സാരം . മിച്ചല്‍ സായ്പ് അടച്ചുപൂട്ടാ൯ ഉടനെ കാണിക്കാ൯ നോട്ടീസയച്ചു . എന്നാല്‍ ജന്മം കോണ്ടു പ്രഭുകുമാരനായിരുന്ന ബെ൯സിഗ൪ തിരുമേനി ഉട൯ തന്നെ കവടിയാറില്‍ എത്തി ശ്രീമൂലം തിരുനാളിനെ മുഖം കാണിച്ച് . ഇരുവരും ഏറെ സൗഹൃദത്തിലായിരുന്നു എന്നു് ചരിത്രം പറയുന്നു . രാജാവിന്റെ ഫോട്ടോ ആവശ്യപ്പെടുകയും , കയ്യെഴുത്ത് ചാ൪ത്തിയ ഒരു ഫോട്ടോ സന്തോഷത്തോടെ ലഭിച്ചു . അപ്പോള്‍ തന്നെ മിച്ചല്‍ സായ്പിന്റെ ഓ൪ഡ൪ തളളിക്കൊണ്ടു കവടിയാ൪ കൊട്ടാരത്തില്‍ നിന്നു് പ്രസ്താവന ഇറങി. . ആ ഫോട്ടോ സ്കൂളിലെ സററാഫ് റൂമില്‍ ഇപ്പോഴും സൂഷിച്ചുണ്ടു. കൊല്ലം പട്ടണത്തിന്റെ തീരപ്രദേശത്തു നിന്നുമുളള കുട്ടികളാണു ആദ്യ കാലത്ത് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ദൂരദേശത്തുനിന്നുപോലും കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു . മണ്‍സൂണ്‍ കാലങളില്‍ കടത്തുവ ഞ്ചിയെ മാത്രം ആശ്രയിച്ചു .ആറു മണിക്ക് വീടുകളില്‍ നിന്നും ഇറങി കാല്‍ നടയായി പഠിച്ചുപോന്നവ൪ ഏറെയുണ്ടായിരുന്നു . 1935 മെയ് മാസത്തില്‍ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബെ൯സിഗ൪ തിരുമേനിയുടെ നി൪ദേശം പ്രകാരം ഐറിഷ് ക്രിസ്ത്യ൯ മിഷനറിമാ൪ ഈ സ്കൂള്‍ ഏറ്റെടുക്കുകയും ഫാദ൪ റബെറോ മാനേജരായി ചുമ തല ഏല്ക്കുകയും ചെയതു . അദ്ദേഹം സെ൯റ് റാഫേല്‍ സെമിനാരിയുടെ സ്ഥാനവും വഹിച്ചിരുന്നു . 400 വിദ്യാര്‍ത്ഥികളും 17 സററാഫ് അംഗങളും ആണ് ഈ സ്കൂളില്‍ ഉണ്ടായിരുന്നത് . ശ്രീ. എം .സി .തോമസ് ആയിരുന്നു ഈ ഘട്ടത്തില്‍ ഹെഡ്മാസറ്റ൪ . 1936 ജനുവരിയില്‍ ബ്രദേഴ് സ് പ്രവ൪ത്തനാരംഭിച്ചൂ . ഐറിഷ് ബ്രദേഴ് സിന്റെ കാലഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം അധ്യാപകരുടെ വേതന വ൪ദ്ധനവ് നടപ്പിലാക്കി എന്നുളളതാണ് . കേരളത്തിലെ പ്രൈവറ്റ് അധ്യാപക൪ തങളുടെ സേവന വേതന സംരക്ഷത്തിനായി സമരം ചെയ്തപ്പോള്‍ സെന്റ് അലോഷ്യസിലെ അധ്യാപക൪ സമരത്തില്‍ വിട്ടു നിന്നു . അവ൪ക്ക് മറ്റ് അധ്യാപകരേക്കാള്‍ ഉയ൪ന്നവേതനവും സംരക്ഷണവും ലഭിച്ചിരുന്നു . ബ്രദേഴ് സിന്റെ ഇംഗ്ലീഷ് സംസാരവും പഠനവും ആദ്യമാദ്യം കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി . എങ്കിലും കാലക്രമേണ ഉച്ചാരണരീതിയും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുളള ധൈര്യവും കുട്ടികള്‍ നേടിയെടുത്തു . ബ്രദേഴ് സ് സ്കൂള്‍ ഭരണം ഏറ്റടുത്തശേഷം ശ്രീ.സി.റ്റി.തോമസിനെ ഹെഡ്മാസറ്റ൪ സ്ഥാനത്തുനിന്നും മാറ്റി പകരം ഒരു ബ്രദറിനെ നിയമിച്ചു . ബ്രദ൪ അലോഷ്യസ് ബ്രൗണ്‍ അങനെ പ്രഥമ അധ്യാപകനായി . അതിനുശേക്ഷം 16 വ൪ഷ്വും ബ്രദ൪ ജെ. ജെ . ക്രീസ്സ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു . ബ്രദേഴ് സിന്റെ കൂട്ടത്തില്‍ ഏറെ ശ്രദ്ധേയരായ രണ്ടു പേരാണ് ബ്രദ൪ എം .ബി . മഹേ൪ , ബ്രദ൪ പി . ജെ .ഒക്കേഫേ എന്നിവ൪ . ബ്രദ൪ ജെ .ജി .പക്കാ൯ഹാം അക്കാലത്തെ ഏറ്റവും ശ്രദ്ധേയനും ഏവ൪ക്കം പ്രിയങ്കരമുമായിരുന്നു . അതിനുശേം ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത് ഹെഡ്മാസറ്റ൪ ആയി . ഐറിഷ് ബ്രദേഴ് സിന്റെ അവസാനത്തെ കണ്ണിയായിരുന്ന ബ്രദ൪ ഇട്ടിക്കുന്നത്ത് . കൊല്ലം കാത്തോലിക്കാ മാനേജ്മെന്റ് സ്കൂള്‍ ഏറ്റടുത്തതോടെ ബ്രദ൪ സ്കൂളില്‍ നിന്നു വിടവാങി . ഈ സ്കൂള്‍ കൈമാറുമ്പോള്‍ 1000-ല്‍ പരം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു . അങനെ 1967- തി ബ്രദേഴ് സ് സെന്റ് അലോഷ്യസ് ഹൈസ്ക്കുളിന്റെ ഭരണം കൊല്ലം കാത്തോലിക്കാ മാനേജ്മെന്റിനു കൈമാറി . 1967 സെന്റ് അലോഷ്യസിലെ തന്നെ അധ്യാപകനായിരുന്ന ശ്രീ. .ബാസറ്റൃ൯ വിലൃം ഹെഡ്മാസറ്റ൪ നിയമിതനായി . അദ്ദേഹം 20 കൊല്ലം വ൪ഷം സെന്റ് അലോഷ്യസിലെ പ്രഥമ അധ്യാപകനായിരുന്നു . സ്കൂളിന്റെ മുന്നില്‍ സ്ഥിതി ചെയ്യുന്ന കോടിമരം ഈ കാലഘട്ടത്തില്‍ നി൪മ്മിച്ചതാണ് . 1987-ല്‍ അദ്ദേഹം വിരമിച്ചു . 1987- 88 കാലങളില്‍ ശ്രീ. ആന്റണി ആറാട൯ ഈ സ്കൂളിലെ ഹെഡ്മാസറ്റ൪ ആയി . 1988- 91 വ൪ഷങളില്‍ ശ്രീ. മോറീസ് ഗോമസ് ഹെഡ്മാസറ്റ൪ ആയി . 1991 -ല്‍ മോറീസ് സാറിന്റെ റിട്ടയ൪മെന്റിനുശേഷം ശ്രീ. റാഫേല്‍ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ ഹെഡ്മാസറ്റ൪ ആയി നിയമിക്കപ്പെട്ടു . ശ്രീ. റാഫേല്nന്റ കാലഘട്ടത്തില്‍ സ്ക്കുളിന് പുതിയതായി 5 ക്ലാസ്സ് മുറികള്‍ ബിഷപ്പ് ജറോം ബ്ലോക്ക് എന്ന പേരില്‍ നി൪മ്മിച്ചു . നിലവിലിരുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ വ൪ദ്ധിപ്പിച്ചു . സ്ക്കുളില്‍ ഒരു PTA ആദ്യമായി രൂപം കൊണ്ടു . സ്ക്കുളില്‍ ഒരു ടെലഫോണ്‍ ലഭിച്ചു . വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വാഹനങള്‍ സൂക്ഷിക്കുന്നതിന് ഷെഡ് നി൪മ്മിച്ചു .

ഭൗതികസൗകര്യങ്ങള്‍

ഇരുപതു് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. മാതത് സ് ക്ലബ് . ഐടി ക്ലബ്ബ് .സയ൯സ് ക്ലബ്ബ് .റീഡിംഗ് ക്ലബ്ബ് .

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1.ശ്രീ.സി..റ്റി .തോമസസ് 
  2.Br. അലോഷ്യസ് ബ്രൗണ്
  3.  ജെ.ജെ.ക്രീസസ്
   4. Br. തോമസസ്  (
     5.ശ്രീ. പി.ബാസ്റ്റൃന്‍ വില‍്യം   (1967-1987)
      6.

ശ്രീ.വില‍്യം ഹെന്‍റി,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.റവ. ഡോ.ജറോം ഫെര്‍ഡിനാന്‍റ്സ് 2.സി.കേശവ൯ 3.ഏം.വ൪ഗ്ഗീസ് 4.കെ.മാധവ൯

വഴികാട്ടി

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.റവ. ഡോ.ജറോം ഫെര്‍ഡിനാന്‍റ്സ് 2.സി.കേശവ൯ 3.ഏം.വ൪ഗ്ഗീസ് 4.കെ.മാധവ൯

വഴികാട്ടി