ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/നൻമ
നന്മ
ഒരിക്കൽ ആനന്ദ് എന്ന കുട്ടി സ്കൂളിൽ വൈകിയാണ് എത്തിയത്. അപ്പോഴേക്കും ഒരു പാഠഭാഗം കഴിഞ്ഞിരുന്നു. മാഷ് അവനെ വഴക്ക് പറഞ്ഞു. അവൻ്റെ കാലിൽ ഒരു മുറിവ് മാഷ് കണ്ടു. നീ എന്താ വികൃതി കാട്ടിയത് മാഷ് ചോദിച്ചു. വികൃതി കാട്ടിയത് കൊണ്ടല്ല സാർ ഞാൻ വൈകിയത് എന്ന് അവൻ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു. എങ്കിൽ കാരണം പറയൂ എന്ന് മാഷ് പറഞ്ഞു. അവൻ മടി കാണിക്കാതെ പറയാൻ തുടങ്ങി. ഞാൻ രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ ഒരു കുട്ടിയെ വണ്ടിയിടിച്ചത് കണ്ടു. ആരും ആ കുട്ടിയെ രക്ഷിക്കാൻ തയ്യാറായില്ല. ഞാൻ ആ കുട്ടിയെ എടുത്ത് ഓടുമ്പോൾ കാല് പൊട്ടി എന്നിട്ടും ഞാൻ ആ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു '. ആ കുട്ടിയുടെ അച്ഛനും അമ്മയും എന്നോട് നന്ദി പറഞ്ഞു. പിന്നെ അവർ എന്നെ അനുഗ്രഹിച്ചു. ക്ലാസിലുള്ള എല്ലാവരും കൈയ്യടിച്ചു. മാഷ് ആ കുട്ടിയോട് ക്ഷമ ചോദിച്ചു. അവനെ അസംബ്ലിയിൽ അനുമോദിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ