ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വിലാപം

ഒരു നെടുവീർപ്പോടെ നിശ്വാസത്തോടെ
 പ്രകൃതിയ മ്മയുടെ കണ്ണുകൾ തുറക്കപ്പെട്ടു.
 എന്തിനീ ക്രൂരത മനുഷ്യ !
 മനോഹരമാം സസ്യ വൈവിധ്യം,
 പൂക്കൾ തൻ സുഗന്ധം, കാവും കുളങ്ങളും കായലോളങ്ങൾ തൻ കാറ്റും....
 എല്ലാ സൗഭാഗ്യങ്ങളും തിരസ്കരിച്ച്
 എന്തു നേടി നിങ്ങൾ?
 നിങ്ങൾ നിങ്ങൾ - കാവുകൾ വെട്ടി തെളിച്ചു
 പക്ഷികൾ കാണാമറയത്ത് ഒളിച്ചു!
 വർണ്ണപുഷ്പങ്ങൾ ഇന്നിനി ദുർലഭം
 എത്ര കുളങ്ങൾ മണ്ണിട്ട് മുടി യി ത്തിരി ഭൂമിക്കുവേണ്ടി?
 തലോടലും അഭയവും തരുന്ന ഈ എന്നെയും എന്തിന് നാടിന്റെ മക്കൾ ഇല്ലാതാക്കുന്നു?
 എത്ര വന്നാലും മതി- വരാറി ല്ലാത്ത ഒരു അത്യാഗ്രഹി കളെ പോലെ!
 വിസ്തൃത നീല ജലാശയങ്ങൾ തിങ്ങിയ
 നാട്ടിൽ മാലിന്യ കണ്ണുനീർ പൊയ്ക മാത്രം!
 പരിഷ്ക്കാരം ഓർത്തു നീ നടന്നപ്പോൾ-
 പച്ചപ്പിനെ മറന്നുപോയോ?

 

മാനസ
7 D ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത