23:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14529(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അവധി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിനെന്തൊരുസന്തോഷമായ്
സ്കൂളില്ലാ നാളുകൾ വന്നുചേർന്നു
കൂട്ടുകാരൊത്തു കളിച്ചിടേണം
പിന്നെ സൈക്കിളിൽ നാടുചുറ്റിടേണം
അപ്പു മനസ്സിൽ കരുതി വച്ചു പക്ഷേ
അപ്പു വിചാരിച്ചപോലെയൊന്നുമല്ലനടന്നത് പിന്നെ നാളിൽ
വീടായവീടുകൾക്കാകെമൊത്തം
ആളുകൾപേടിച്ചുവീടിനുള്ളിൽ
കോവിഡെന്നഭീകരരോഗമല്ലോ
നാടായ നാടാകെ പരന്നിടുന്നു
എന്തു പ്രതിവിധിയാണ് ഇതിന്
വേണ്ടിടുന്നതൊന്നു ശുചിത്വമാണ്
ഇടയ്ക്കിടെ കൈകാലുകൾ കഴുകി കൊണ്ട്
വ്യക്തിശുചിത്വം നാംപാലിക്കണം
കരുതലായി നിന്ന് നാം നേരിടേണം
ഈ വ്യാധിയെ നമ്മൾ തുരത്തിടേണം
അപ്പുവും സോപ്പുമായി വന്നുചേർന്നു
പിന്നെ കൈകൾ ഇടയ്ക്കിടെ കഴുകിടുന്നു
രോഗങ്ങൾ ഒക്കെ മാറിയാൽ പിന്നെ
കൂട്ടുകാരൊത്തു കളിച്ചിടാല്ലോ