കഴുങ്ങുംവെള്ളി എൽ.പി.എസ്/അക്ഷരവൃക്ഷം/അവധി

Schoolwiki സംരംഭത്തിൽ നിന്ന്
അവധി


അപ്പുവിനെന്തൊരുസന്തോഷമായ്
 സ്കൂളില്ലാ നാളുകൾ വന്നുചേർന്നു
 കൂട്ടുകാരൊത്തു കളിച്ചിടേണം
 പിന്നെ സൈക്കിളിൽ നാടുചുറ്റിടേണം
 അപ്പു മനസ്സിൽ കരുതി വച്ചു പക്ഷേ
 അപ്പു വിചാരിച്ചപോലെയൊന്നുമല്ലനടന്നത് പിന്നെ നാളിൽ
വീടായവീടുകൾക്കാകെമൊത്തം
ആളുകൾപേടിച്ചുവീടിനുള്ളിൽ
 കോവിഡെന്നഭീകരരോഗമല്ലോ
 നാടായ നാടാകെ പരന്നിടുന്നു
 എന്തു പ്രതിവിധിയാണ് ഇതിന്
 വേണ്ടിടുന്നതൊന്നു ശുചിത്വമാണ്
 ഇടയ്ക്കിടെ കൈകാലുകൾ കഴുകി കൊണ്ട്
 വ്യക്തിശുചിത്വം നാംപാലിക്കണം
 കരുതലായി നിന്ന് നാം നേരിടേണം
 ഈ വ്യാധിയെ നമ്മൾ തുരത്തിടേണം
 അപ്പുവും സോപ്പുമായി വന്നുചേർന്നു
 പിന്നെ കൈകൾ ഇടയ്ക്കിടെ കഴുകിടുന്നു
 രോഗങ്ങൾ ഒക്കെ മാറിയാൽ പിന്നെ
 കൂട്ടുകാരൊത്തു കളിച്ചിടാല്ലോ



 

മുഹമ്മദ്‌ഷഫ്‌നാസ്‌. പി
3 കഴുങ്ങുംവെള്ളി എൽ.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത