എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shhsmylapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} <p>ഇന്ന് ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങളും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന മാരക രോഗം (കോവിഡ് 19) ഇതു മൂലം ദിവസങ്ങൾ കഴിയുംതൊറും ലക്ഷകണക്കിന് ജനങ്ങൾ ഭൂമിയിൽ നിന്ന് വിട പറയുന്നു. സോപ്പു ഉപയോഗിച്ചു കൈ കഴുകിയാൽ നശിച്ചു പോകുന്ന ഈ വൈറസ് ഇന്ന് നമ്മുടെ മുൻപിൽ ഒരു മഹാമാരിയായി പെയ്തിറങ്ങുന്നു.

ഈ രോഗം ഇന്നു നമ്മുടെ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു. നാൾ ഇതുവരെയായിട്ടും ഇതിനുള്ള മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. മലേറിയ്ക്ക് ഉള്ള മരുന്നായ (ഹൈഡ്രോക്സി ക്ലോറോകിൻ ) കൊടുക്കുന്നുണ്ടെങ്കിലും ചില രോഗികളിൽ ഈ മരുന്ന് പ്രയോജനം കിട്ടാറില്ല. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കഠിനമായ പനിയും തലവേദനയും ശ്വാസതടസ്സവുമാണ്. ഇതിന് പ്രതിവിധി ചെയ്യുന്നുണ്ടെങ്കിലും കുറെ അധികം ജനങ്ങളുടെ മരണത്തിനിടയാക്കുന്നു.

ഈ രോഗത്തിനെ നാം ഭയപ്പെടരുത് നമ്മുടെ ജനത കൂടുതൽ കരുതലോടെ കഴിഞ്ഞാൽ നമുക്ക് ഈ രോഗത്തിൽ നിന്ന് അതിജീവിക്കാം. ശാരീരിക അകലം കുറഞ്ഞത് 1 മീറ്റർ എങ്കിലും അനിവാര്യമാണ്. യഥാസമയം സാനിറ്ററൈസിൻ ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ വൃത്തിയായി കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ആരാധനാലയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനം ഒഴിവാക്കുക. ഈ പറഞ്ഞിരിക്കുന്നവയല്ലാം നാം ഇപ്പോൾ പാലിക്കേണ്ട കാര്യങ്ങളാണ്.

ശുചിത്വം പാലിക്കുക നമ്മുടെ പ്രദേശങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കുക. ഈ ലോക്ക് ഡൗൺ കാലത്ത് നമുക്ക് ഇവയെല്ലാം നടപ്പാക്കാം

"പേടിയല്ല ജാഗ്രതയാണ് വേണ്ടത്"

"ഈ മഹാമാരിയെ നാം ഒറ്റക്കെട്ടായി ചെറുത്തു നിന്ന് ഈ ലോകത്തിൽനിന്നും തുടച്ചുനീക്കാം"

മേഘ
9 E എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം