ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/വ്യാധി

23:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യാധി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യാധി

ഒരു ഗ്രാമത്തിൽ രാജുവെന്ന ചെറിയ ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ സ്കൂൾ വിട്ട് വന്നാൽ കൈ പോലും കഴുകാതെയാണ് ചായ കുടിക്കുന്നത്. എല്ലാ ദിവസവും സ്കൂൾ വിട്ടു വരുമ്പോൾ അവൻ്റെ അമ്മ പറയും കൈയും കാലും മുഖവും കഴുകാൻ. ഒരു ദിവസം അവൻ്റെ അച്ഛൻ ടി.വി വെച്ചപ്പോൾ ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ ഒരു പകർച്ചവ്യാധി ഉള്ളതായി വാർത്തയിൽ കണ്ടു. അതിൻ്റെ പേര് കൊറോണയെന്നോ കോവിഡെന്നോ പറയും. അപ്പോൾ അച്ഛൻ ടി.വി നിർത്തി രാജുവിനോട് പറഞ്ഞു. മോനേ, നീ വ്യക്തി ശുചിത്വം പാലിക്കണം. അച്ഛൻ കൊറോണയെക്കുറിച്ചുള്ള വാർത്ത അറിയാൻ എന്നും ടി വി കാണുമായിരുന്നു. അങ്ങനെ ഇന്ത്യയിലും അമേരിക്കയിലും ഇറ്റലിയിലും ഇറാനിലും സ്പെയിനിലും ഈ പകർച്ചവ്യാധി എത്തി.അങ്ങനെ രാജുവിൻ്റെ കൊച്ചുഗ്രാമത്തിലും എത്തി. അപ്പോൾ എല്ലാവരുടെയും സ്കൂളും ഓഫീസുകളും പൂട്ടി. അങ്ങനെയിരിക്കെ രാജുവിന് പനിയും ചുമയും പിടിച്ചു.അവൻ കോവിഡ് ആണെന്ന് വിചാരിച്ച് ഉറക്കെ കരഞ്ഞു..അവൻ്റെ അച്ഛൻ രക്തം പരിശോധിക്കാൻ ലാബിൽ പോയി. രക്തം പരിശോധിച്ചു.രാജുവിന് സാധാരണ പനിയാണെന്ന് മനസ്സിലായി.അവന് ആശ്വാസമായി. ഒപ്പം സങ്കടവും. അച്ഛനും അമ്മയും ശുചിത്വം പാലിക്കണം എന്ന് പറഞ്ഞിട്ടും കേൾക്കായിട്ട് അവന് സങ്കടം തോന്നി. അന്നുമുതൽ അവൻ ശുചിത്വം പാലിച്ചു തുടങ്ങി..

നിർമൽ രജിത്
3 B ജി.എൽ.പി.എസ്_കിഴക്കേതല
വണ്ടൂ‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ