സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/നാളെയുടെ നന്മ
നാളെയുടെ നന്മ
ലെയ വളരെ സന്തോഷത്തിലാണ്.ഈ വലിയവധിക്കാണ് ലെയായുടെ ദുബായിൽലുള്ള അങ്കിളും,ആന്റിയും കുട്ടികളും വരുന്നത്.കൂടാതെ അവരോടൊപ്പം മധ്യവേനലവധിയിലെ ട്രിപ്പ് . അമ്മ ഒരിക്കൽ കൂടി ഒാർമ്മിപ്പിച്ചു.വാർഷിക പരീക്ഷയുണ്ട് അതുകഴിഞ്ഞാണ് അവധിയും ട്രിപ്പുമൊക്കെ.നന്നായിട്ട് പഠിച്ചില്ലങ്കിൽ ട്രിപ്പിനുവിടില്ല.അങ്ങനെ ദിവസങ്ങൾ കടന്ന് പോയി പരീക്ഷയാരംഭിച്ചു.ലെയാ നന്നായി പഠിച്ച് പരീക്ഷ എഴുതി.അടുത്ത ദിവസത്തെ പരിക്ഷയ്ക്കായി പഠിക്കുമ്പോഴാണ് അച്ചന്റെ വിളി വരുന്നത്,"മോളെ ഇങ്ങ് വന്നേ,ഈ ന്യൂസ്സൊന്നു നോക്കിക്കെ", അച്ചൻ വാർത്ത കണ്ടുകൊണ്ടിരിക്കുകയാരുന്നു. 1 മുതൽ 7 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷ ഇല്ല.ലെയ്ക്ക് വളരെ സന്തോഷമായി ,എന്നാൽ പിന്നീടാണ് അറിഞ്ഞത് ദുൂബായിലുള്ള ആന്റിയും, അങ്കിളും നാട്ടിൽ വരാൻ സാധിക്കുകയില്ലയെന്ന്.അവളുടെ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു അവൾ ഒത്തിരികരഞ്ഞു .പിന്നീടാണറിഞ്ഞത് കൊറോണാ എന്ന വൈറസ് ലോകം മുഴുവൻ വ്യാപിച്ചെന്നും കേരളത്തിലും അത്പരന്നിട്ടുണ്ടെന്നും.അതിനാലാണ് തനിക്ക് പരീക്ഷ ഇല്ലായിരുന്നതെന്നും.കേരളത്തിൽ മുഴുവൻ ലോക്ക്ഡൗണായതിനാൽ കേരളത്തിന് പുറത്തുള്ളവർക്ക് വരാൻ സാധിക്കുകയില്ലായെന്നും,ഒത്തിരി ആളുകൾ ആഹാരം ലഭിക്കാതെ പ്രയാസപ്പെടുന്നു എന്നും.അവളുടെ മനസ്സിൽ നന്മയുടെ പൂക്കൾ വിരിഞ്ഞു.അവൾ കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകൾ എണ്ണി അച്ചനെ ഏൽപ്പിച്ച് പറഞ്ഞു ഏതെങ്കിലും പാവങ്ങൾക്ക് ആഹാരത്തിനായി നൽകുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ