എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ദാമുവും രാമുവും

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദാമുവും രാമുവും

രാമുവും ദാമുവും നല്ല അടുത്ത കൂട്ടുകാരായിരുന്നു . ഇവർ എന്നും ഒരുമിച്ചാണ് സ്‌കൂളിൽ പോയിക്കൊണ്ടിരുന്നത് . ഒരു ദിവസം ദാമു സ്കൂളിൽ വന്നില്ല . ദിവസങ്ങളോളം ദാമുവിനെ കാണാതിരുന്നത്, രാമുവിന് വിഷമമായി . അങ്ങനെയിരിക്കെ ഒരു ദിവസം രാമു പൊട്ടിക്കരഞ്ഞു . ഇത് കണ്ട അച്ഛൻ ചോദിച്ചു . എന്താ കുട്ടാ കരയുന്നത്? എനിക്ക് എന്റെ കൂട്ടുകാരനെ കാണണം അവൻ കുറെ നാളായി സ്കൂളിൽ വരുന്നില്ല. എനിക്ക് അവനെ കാണണം . ഓ! അത്രയേയുള്ളൂ കാരണം . പോയി കണ്ടോളു കുട്ടാ . സമ്മതം കിട്ടിയ പാടെ രാമു ദാമുവിന്റെ വീട്ടിലേക്കു ഓടി . ദാമുവിന്റെ വീട്ടിൽ ഓടിയെത്തിയ രാമു കിതച്ചുകൊണ്ട് അമ്മയോട് ചോദിച്ചു. "ദാമുവിന് എന്ത് പറ്റി ?" ദാമുവിന് കുറെ ദിവസമായി പനിയാണ് . ഡോക്ടറെ കാണിച്ചു പക്ഷെ കുറവില്ല . അമ്മപറഞ്ഞു . രാമു വീടിന്റെ ചുറ്റുപാടും നിരീക്ഷിച്ചു . വീടും പരിസരവും വൃത്തികേടായി കിടക്കുന്നതു കണ്ടു . രാമു അമ്മയോട് പറഞ്ഞു "വീടും പരിസരവും മാലിന്യങ്ങൾ കൂടി കിടക്കുന്നതു കൊണ്ടാണ് അസുഖം മാറാത്തത് . നമുക്ക് അത് വൃത്തിയാക്കാം അമ്മേ . ഇത് കേട്ട അമ്മ തല കുലുക്കി സമ്മതിച്ചു . അമ്മയും രാമുവും കൂടി വീടും പരിസരവും വൃത്തിയാക്കി . മാലിന്യങ്ങൾ കത്തിച്ചുകളഞ്ഞു . തുടർന്ന് ദാമു അമ്മയോടും രാമുവിനോടും യാത്ര പറഞ്ഞിറങ്ങി . രണ്ടു ദിവസം കഴിഞ്ഞു ദാമുവിന്റെ അസുഖം മാറി . കൂട്ടുകാർ രണ്ടു പേരും സന്തോഷത്തോടെ സ്കൂളിൽ ഒരുമിച്ചു പോയി . ഗുണപാഠം - നമ്മൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .

പൂജ സുജയ്
2 A എൻ എൽ പി എസ് പൂവത്തുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ