Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം
പരിസ്ഥിതി
നാമും നാം വസിക്കൂന്ന ചുറ്റുപാടുകളും അവയിൽ വസിക്കുന്ന പക്ഷിമൃഗാദികളേയും വൃക്ഷലതാദികളേയും ആകെക്കൂടി നമ്മുക്ക് ഒറ്റവാക്കിൽ പരിസ്ഥിതിഎന്ന് പറയാം.പഴയകാലജീവിതരീതികളിൽ നിന്നും നമ്മൾ പരിസ്ഥിതിയെകുറിച്ച് ധാരളം മനസ്സിലാക്കാനുണ്ട്.കൃഷി ചെയ്യാനും ദാഹമകറ്റാനും അവർ പുഴകളെയും തടാകങ്ങളയും കായലുകളെയും ആശ്രയിച്ചിരുന്നു.പഴയകാലങ്ങളിൽ വെയിലത്ത് നിന്ന് കൃഷി ചെയ്യുന്നവർ ധാരാളമുണ്ടായിരുന്നു.അന്നത്തെ ജനങ്ങൾ പ്രകൃതിയെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു.
ആ സ്നേഹം ഇപ്പോഴത്തെ ജനങ്ങളുടെ ആരുടെയും മനസ്സിലില്ല.ഇപ്പോഴത്തെ ജനങ്ങൾ അവരവരുടെ ജോലികളും കാര്യങ്ങളും മാത്രം നോക്കി കഴിയാൻ ഇഷ്ടപ്പെടുന്നവരാണ്.പഴയകാല ജനങ്ങൾ ആശ്രയിച്ചിരുന്ന ജലാശയങ്ങൾ ഇപ്പോഴത്തെ ജനങ്ങൾ പ്ലാസ്റ്റിക്കും മാലിന്യങ്ങളും കൊണ്ട് നിറയ്ക്കുകയാണ്.ജലാശയങ്ങൾ മാത്രമല്ല,ഈ ഭൂമി മുഴുവനും പ്ലാസ്റ്റിക്കും മാലിന്യവും കൊണ്ട് നിറഞ്ഞിരിക്കുകയും പണ്ട് ജനങ്ങൾ ചെറിയ കുടിൽ കെട്ടി പാർത്തിരുന്ന സ്ഥലത്തും അതിൻറെ ചുറ്റപാടുമുള്ള മരങ്ങൾ വെട്ടുകയും അവിടെ വലിയ വലിയ ഫ്ലാറ്റുകളും വീടുകളും
പണിതുയർത്തി.അതുകൊണ്ട്
പ്രകൃതി നമ്മളെ ശിക്ഷിക്കുകയും ചെയ്യുന്നു.
ഭൂമിയുടെ പച്ചപ്പ് തിരിച്ച് കൊണ്ടുവരണ്ടത് നമ്മൾ ആണ്.അതുകൊണ്ട് നമുക്ക് വീട്ടുവളപ്പിലും പൊതുസ്ഥലങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിക്കാം.ഭുമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടത് ജനങ്ങളായ നമ്മുടെ കടമയാണ്.
ശുചിത്വം
വീടും പരിസരവും വൃത്തിയാക്കുകയും സ്വയംവൃത്തിയാവുകയും ചെയ്യുന്നതാണ് ശുചിത്വം .എന്നും രണ്ടു നേരം വ്യക്തിശുചിത്വവും വ്യയാമമുറകളും കൃത്യമായീപാലിക്കേണ്ടതാണ്.നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ,പാത്രങ്ങൾ,ശുചിമുറികൾ എന്നിവ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.ഇന്ന് ലോകമെങ്ങും പടർന്നു പിടിച്ചിരിക്കുന്ന കോവിഡ്-19(കൊറോണ)-ൻറെഉറവിടം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുള്ള ശുചിത്വമില്ലാത്ത മാർക്കറ്റിൽ നിന്നാണ്.
രോഗപ്രതിരോധം
മനുഷ്യന് രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവിനെയാണ് രോഗപ്രതിരോധശേഷി എന്ന്പറയുന്നത്.പ്രതിരോധശേഷി ഉണ്ടാകണമെങ്കിൽ നല്ല ആരോഗ്യപ്രദമായ ഭക്ഷണങ്ങളും പാനിയങ്ങളും കഴിക്കണം.നല്ല പരിസരശുചിത്വവും വ്യക്തിശുചിത്വവും ആരോഗ്യശീലങ്ങളും പാലിക്കണം.വീടുകളിൽ കൃഷി ചെയ്ത് ലഭിച്ച ഭക്ഷ്യവിളകൾ പാകം ചെയ്ത് കഴിക്കുന്നത് നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.മാംസ്യ ആഹാരം ശരീരത്തിന് ആവശ്യമെങ്കിൽ അത് വീടുകളിൽ നിന്നും ലഭ്യമാക്കുന്നവയാകണം.
|