ഒൗവർ ലേഡി ഓഫ് മൗണ്ട് കാർമ്മ എൽ പി എസ് കവളങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം.

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALEXANDER JOSEPH (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം.

കൊറോണ അഥവാ കോവിഡ് 19 സംഹാരതാണ്ഡവമാടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് രോഗപ്രതിരോധം. രോഗപ്രതിരോധശേഷിയുള്ള വർക്ക് ഈ വൈറസിനെ തരണം ചെയ്യാൻ കഴിയും എന്നാണ് മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായം. കോവിഡ് ബാധിച്ച് മരിച്ചവരിൽ ഇതിൽകൂടുതൽ പേരും പലതരത്തിലുള്ളരോഗ പ്രശ്നങ്ങൾ ഉണ്ടായിരുന്നവർആയിരുന്നു. രോഗപ്രതിരോധം എന്നുള്ളത് ഈ സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ വരുന്ന സമയത്ത് ശ്രദ്ധിക്കപ്പെടേണ്ട ഒന്നല്ല രോഗപ്രതിരോധം. ഏതെങ്കിലും പ്രത്യേക ഭക്ഷണമോ വൈറ്റമിനോ കഴിച്ചുകൊണ്ട് പെട്ടെന്നൊരു ദിവസം നേടിയെടുക്കാൻ കഴിയുന്നതല്ല രോഗപ്രതിരോധശേഷി. ജനിതക പ്രത്യേകതകളും മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയും സ്വാധീനിക്കാമെങ്കിലും കൃത്യമായ ഒരു ജീവിത ശൈലി പിന്തുടരുന്നതിലൂടെ നമുക്ക് ആർജിക്കാൻ കഴിയുന്നതാണ് രോഗപ്രതിരോധശേഷി. ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, ഭക്ഷണം, ജീവിക്കുന്ന സ്ഥലം, ഉറക്കം, വിശ്രമം, വ്യായാമം ഇവയെല്ലാം ഒരാളുടെ രോഗപ്രതിരോധ ശേഷിയെ സ്വാധീനിക്കുന്നു. ഇവയെല്ലാം സന്തുലിതമായി വന്നാൽ മാത്രമേ രോഗപ്രതിരോധശേഷി നേടാൻകഴിയൂ. രോഗപ്രതിരോധശേഷിയുള്ള ഒരാൾക്ക് കോവി ഡ്‌ 19 എന്ന മാരക വൈറസിനെ മാത്രമല്ല മറ്റെല്ലാ രോഗങ്ങളെയും ചെറുത്തുനിൽക്കാൻ കഴിയും. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചുകൊണ്ട് നമുക്ക് ഈ മഹാമാരിയെ തടയാം.മനോഹരമായ നമ്മുടെ നാടിൻറെ നന്മകളെ നമുക്ക് തിരിച്ചു പിടിക്കാം. രോഗപ്രതിരോധശേഷിയുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാം മഹാമാരി കളെ ചെറുത്തുതോൽപ്പിക്കാം.

ഡാനിയേൽ ദീപു
3 ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ എൽ പി സ്‌കൂൾ കവളങ്ങാട്
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം