സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/ലോകത്തിന്റെ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തിന്റെ ഭീതി

ഭീതി അത് എവിടെ നിന്നോ വന്നു
വൈറസിൻ രൂപത്തിൽ
അത് ലോകത്തിൻ ഭീതിയായി മാറി
ശാസ്ത്രം മുട്ടുമടക്കി
മല്ലന്മാർ ഭീരുക്കളായി
രാഷ്ട്രതലവന്മാർ വിറകൊണ്ടു.
നാശത്തിന്റെ തുടക്കം
ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക്.
അവിടെ നിന്നും മറ്റൊരിടത്തേയ്ക്ക്
വയ്യ, ...
ഭീതിയോടെ ജീവിക്കാൻ
പൊരുതണം ഭയം വിട്ടകലും വരെയും
പുറത്തിറങ്ങാതെ,
പിടികൊടുക്കാതെ,
ശുചിത്വമോടെ,
പൊരുതണം
ഭയം വിട്ടകലും വരെയും.
 

ആദി
6 A സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത