ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/സ്വർണ മീനും കാക്കയും

22:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HFLPGS (സംവാദം | സംഭാവനകൾ) (സെറിൽ ഐസക്)

സ്വർണമീനും കാക്കയും

ഒരു കുളത്തിൽ ഒരു സ്വർണ മീനുണ്ടായിരുന്നു. വലിയ അഹങ്കാരി ആയിരുന്നു അവൻ. സ്വർണ മീൻ എപ്പോളും മറ്റുള്ളവരെ കളിയാക്കുമായിരുന്നു.

നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ലല്ലോ ?

അങ്ങനെയിരിക്കെ ഒരു കാക്കചേട്ടൻ അതുവഴി വന്നു.കുളത്തിൽ എന്തോ സ്വർണ നിറത്തിൽ വെട്ടി തിളങ്ങുന്നത് കാക്കചേട്ടന്റെ കണ്ണിൽപ്പെട്ടു.

"ഹയ്യടാ" അതൊരു സ്വർണ മീനാണല്ലോ...

കാക്ക ചേട്ടന്റെ വായിൽ വെള്ളം നിറഞ്ഞു.കാക്ക ചേട്ടൻ വേഗം സ്വർണമീനിനെ ഒറ്റക്കൊത്തു.. ഭാഗ്യത്തിന് സ്വർണ മീനിന്റെ ഒരു കുഞ്ഞി ചിറകിനു മാത്രമേ കൊത്തു കൊണ്ടുള്ളൂ...

ഏതായാലും സ്വർണ മീനിന് നന്നായി വേദനിച്ചു.തനിക്ക് സ്വർണ നിറം ഉള്ളത് കൊണ്ടാണ് കാക്ക ചേട്ടൻ കൊത്താൻ വന്നതെന്ന് സ്വർണ മീനിന് മനസിലായി. അതോടെ സ്വർണ മീനിന്റെയ് അഹങ്കാരമെല്ലാം പമ്പകടന്നു.നല്ല ഒരു കുഞ്ഞു മീനായി അവൻ കുളത്തിൽ കഴിഞ്ഞു കൂടി.

ഗുണപാഠം: നമ്മുടെ അഹങ്കാരം നമ്മുക്ക് ആപത്തുണ്ടാക്കും

നില വിപിൻ
2 ബി ഹോളി ഫാമിലി എൽ പി ജി എസ് മുട്ടം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥകൾ