Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
ഭൂമിയിൽ ജീവിക്കുന്ന നമുക്കെല്ലാവർക്കും കിട്ടിയ വളരെ മനോഹരമായ ഒരു സമ്മാനം കൂടിയാണ് നമ്മുടെ പരിസ്ഥിതി .
നമ്മുടെ പരിസ്ഥിതിയെ ആശ്രയിച്ചാണ് വായു ,ജലം ,സൂര്യപ്രകാശം തുടങ്ങിയ വിഭവങ്ങൾ ലഭിക്കുന്നത്. മൃഗങ്ങളും പക്ഷികളും ചെടികളുമെല്ലാം ഈ മനോഹരമായ പരിസ്ഥിതിയുടെ ഭാഗങ്ങളാണ്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ പരിസ്ഥിതി നമ്മെ സഹായിക്കുന്നു. നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം ,വസ്ത്രം ,പാർപ്പിടം എല്ലാം നമുക്ക് പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. വൈവിധ്യങ്ങളായ ഒരു പാട് പൂക്കളുംവർണമത്സ്യങ്ങളും ,ആകാശം ,ഭൂമി ,നദികൾ ,പർവതങ്ങൾ ,കടൽ എന്നിവയും പരിസ്ഥിതിയുടെ ഭാഗളാണ്. ഇവയെ നാം സംരക്ഷിക്കേണ്ടതാണ്. പ്രകൃതിയുടെ മനോഹരമായ ഈ സ്വത്തുക്കളെ നാം നശിപ്പിക്കരുത്.
പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ് എന്ന് മറക്കരുത്. ഊട്ടുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരമ്മയാണ് നമ്മുടെ പരിസ്ഥിതി. മലിനീകരണം ,വനനശീകരണം ,ആഗോള താപനം മുതലായവയിൽ നിന്ന് ഈ ഭാമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാന്ന്.
നമ്മുടെ അമ്മയാകുന്ന ഈ പ്രകൃതിയെ ഇന്നു സംരക്ഷിച്ചാൽ നമ്മളെയും നമ്മുടെ അടുത്ത തലമുറയെയും നമ്മുടെ അമ്മയാകുന്ന ഈ പരിസ്ഥിതി സംരക്ഷിച്ചു കൊള്ളും .
|