ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല/അക്ഷരവൃക്ഷം/മരത്തിന്റെ വിചാരം

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരത്തിന്റെ വിചാരം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരത്തിന്റെ വിചാരം

ഒരിക്കൽ ഒരു വഴിയോരത്ത് വളരേ മനോഹരമായ ഒരു മരമുണ്ടായിരുന്നു.എല്ലാർക്കും അതൊരു തണലായിരുന്നു.അങ്ങനെയിരിക്കെ ആ മരം സ്വയം പറഞ്ഞു,"കണ്ടോ,എന്നെപ്പോലെ വലിയ മരം ഇവിടെങ്ങുമില്ല. എത്ര പേരാണ് എന്റെ അടുക്കൽ ഒരു ദിവസം എത്തുന്നത്. ഞാനില്ലെങ്കിൽ എത്ര പേർ വിഷമിക്കുമായിരുന്നു". അപ്പോൾ ഇലകൾ പറഞ്ഞു," നീയിങ്ങനെ നില്ക്കുന്നത് നിന്റെ മാത്രം മിടുക്കുകൊണ്ടല്ല, ഞങ്ങളുടെ കൈകളാണ് നിന്നെ തീറ്റിപ്പോറ്റുന്നത്".അതു കേട്ടു വേരുകൾ പറഞ്ഞു, "ഞങ്ങളില്ലെങ്കിൽ നീയൊന്നു നിവർന്നു നില്ക്കത്തു പോലുമില്ല, മാത്രമല്ല ഞങ്ങൾ കഷ്ടപ്പെട്ടു ഇറങ്ങി നടക്കുന്നതു കൊണ്ടാണ് നീ ഉറച്ചു നില്ക്കുന്നതും ദാഹമകറ്റുന്നതും". ഇങ്ങനെ പരസ്പരം കർക്കിച്ചു നില്ക്കുമ്പോൾ പെട്ടെന്നതാ അന്തരീക്ഷത്തിൽ ചില മാറ്റങ്ങൾ. ശ്വസിക്കുവാൻ കഴിയുന്നില്ല.കാണുവാൻ കഴിയുന്നില്ല. ആവശ്യത്തിനു ഒരിറ്റു ദാഹജലം പോലും ലഭിക്കുന്നില്ല. പകരം വിഷ ജലം വിഷ വായു. ആരോ വലിയ കഴിവുള്ളവർ പകർന്നു നല്കിയതാണത്രേയിതെല്ലാം. മരവും ഇലയും വേരും തങ്ങൾക്കു ഒളിക്കുവാൻ ഒരിടം തേടി നില്ക്കുന്നു- മനുഷ്യനെ പ്പോലെ സംരക്ഷിക്കപ്പെടേണ്ടുരാണ് മരങ്ങളും.

ആബേൽ ലിജോ
1 ജ്യോതിസ് ട്രിനിറ്റി സ്കൂൾ,കോവൂർ,,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ