മാനവകുലത്തെ പിടിച്ചുലയ്ക്കും മഹാമാരിയുണ്ടാക്കും കുഞ്ഞൻമാരേ, അനന്ത വിഹായസിൻ ആഴങ്ങളിൽ അകലെ പറന്നുയർന്നവരേ അനന്ത സ്നേഹത്തിൻകൂടാരമാം ചെറുകുടിലുകളിൽ അണയുവാൻ പ്രകൃതി മാതാവ് കനിഞ്ഞതും. അസ്തമയ സൂര്യൻ പൊൻപ്രഭ വിതറി ഉദിച്ചുയരും പോലെ, നന്മയുടെ പാഠങ്ങൾ പഠിച്ച് നാളേയുടെ നന്മയ്ക്കായ് ഉണരുവാൻ മർത്യനെ തൊട്ടുണർത്തിയ കിനാവുപോൽ. ആർക്കും കീഴടക്കാനാകാത്ത, ആർക്കും ജയിക്കാനാകാത്ത മർത്യനെ പ്രകൃതി മാതാവിൻ രോദനം ഉണർത്തിയതും. സഹജീവിയെ കരുതൂ, പ്രകൃതിയെ സംരക്ഷിക്കൂ, രോഗങ്ങളെ അകറ്റൂ,നല്ല ശീലം പാലിക്കൂ നന്മയിൻ പുതു വെളിച്ചങ്ങൾ തെളിയുവാൻ തെളിഞ്ഞ ബുദ്ധിയേകി മർത്യരാം ഞങ്ങളെ ഉണർത്തിടുക.