എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/പറ്റിച്ചേ

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpschoolmundamparamba (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പറ്റിച്ചേ | color=2 }} <center> <poem> ചൈനയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പറ്റിച്ചേ

ചൈനയിൽ നിന്നൊരു കീടാണു
കൊറോണയെന്നൊരു കീടാണു
ഇരയെ കാത്തു പാത്തുപതുങ്ങി
 ഒളിച്ചിരുന്നു കീടാണു

അയ്യോ അന്നൊരു പാവത്താൻ
അറിയാതാ വഴി പോയപ്പോൾ
കിട്ടിയ തക്കം കളയാതെ
ചാടിക്കേറി കീടാണു

പെറ്റു പെരുകി കീടാണു
മീശ ചുരുട്ടി കീടാണു
മുഷ്ട്ടി ചുരുട്ടി പേരും മാറ്റി
ഉലകം ചുറ്റി കീടാണു

യാത്രക്കിടയിൽ കോവിഡവൻ
കേരള നാട്ടിൽ വന്നപ്പോൾ
 ശുചിത്വം കാത്തു നാട്ടാരെല്ലാം
വീട്ടിൽ കയറി താഴിട്ടു

ആർത്തി മൂത്ത് കീടാണു
നാലുപാടും നടന്നിട്ടും
ചാടിക്കേറാൻ ഇരയില്ലാതെ
തിരിച്ചു പാഞ്ഞു കീടാണു.

മുഹമ്മദ്‌ അദീബ്.. കെ. സി
1A എ. എൽ. പി. എസ്. മുണ്ടംപറമ്പ, കിഴിശ്ശേരി
ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത