മീത്തലെപുന്നാട് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14861 (സംവാദം | സംഭാവനകൾ) (മൂന്നാമത്തെ കവിതയുടെ ആശയം ചേർത്തു)
കൊറോണ

പൂവുപോലെ ചന്തമുള്ള ഒരു കുഞ്ഞു വൈറസ് കൊറോണയത്രെ...
 
ചൈനയല്ലോ ജന്മ ദേശം പടർന്നുവല്ലോ ലോകമെങ്ങും

പെയ്തിറങ്ങുന്നു മഹാമാരിയെ പോൽ

കൊന്ന് ഒടുക്കുന്നു കൊലയാളിയെ പോൽ

കൊഴിഞ്ഞു പോകുന്ന പൂക്കളെ പോലവേ

പൊലിഞ്ഞു പോകുന്നു മനുഷ്യ ജനതയും

ചങ്ങല പോലിത് നീണ്ടു പോവുമ്പോൾ
 
ചങ്കിടിപ്പോടെയാണ് ഓരോ മനുഷ്യരും

ലോകത്തെ വിരൽത്തുമ്പിൽ നിർത്തുന്ന മാനവലോകവുമിവിടെ പകച്ചു പോയി,

മനുഷ്യനും ശാസ്ത്രവും തോറ്റു പോയി...

ഇനിയും പൊലിയുമോ ജീവനുകൾ...

പ്രതിവിധിയില്ലാത്ത രോഗമത്രെ
 
പ്രതിരോധമത്രെ പ്രതിവിധിയായ്...

അടക്കുന്നു അതിർത്തികൾ മനുഷ്യർ ഒതുങ്ങുന്നു മുറിക്കുള്ളിൽ

ഒതുക്കും നാം കൊറോണയെ,

ഒരുമിച്ച് തുരത്തുo നാം കൊറോണയെ...
 

സുമയ്യ കെ
7 B മീത്തലെ പുന്നാട് യൂ. പി. സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത