ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsmeenadathur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ | color= 3 }} കരുതൽ ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

കരുതൽ

          ലോകത്താകമാനം ഭീതിയിലാഴ്ത്തി കൊറോണ എന്ന ഭീകരൻ നാശം വിതച്ചു കൊണ്ടിരിക്കുന്നു. സമ്പന്ന  രാജ്യങ്ങളിൽപോലും ഭീതിയിലാഴ്ത്തി കൊറോണ എന്ന അദൃശ്യ ശത്രു വ്യാപിക്കുന്നു. ചൈനയിലെ വുഹാനിൽ ആണ്  ആദ്യമായി സ്ഥിരീകരിച്ചത്. അവിടെനിന്ന് പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. കോവിട് 19 എന്ന ശത്രുവിനെ തടുക്കാൻ വാക്സിനുകളോ മരുന്നുകളോ ഇല്ല. പ്രതിരോധമാണ് മാർഗം. അതിനായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിക്കുക. കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക. അതുമൂലം രോഗാണു വ്യാപിക്കുന്നത് തടയാൻ കഴിയുന്നു. രോഗബാധിതരുമായി സമ്പർക്കത്തിൽ വരാതെ നോക്കുക. ബ്രേക്ക് ദ  ചെയിൻ മാതൃകാപരമായി നടപ്പിലാക്കി പ്രതിരോധ പ്രവർത്തനത്തിൽ നമുക്കും ഭാഗമാകാം. 

രാഖി സുരേഷ്
8 B ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം