സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/മറികടക്കും നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറികടക്കും നമ്മൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറികടക്കും നമ്മൾ

ആദ്യമൊക്കെ കൗതുകമായി പിന്നീട് ഒരു ഭീതിയായി ശേഷം ലോകമാകെ കുലുക്കി പുതിയൊരു വ്യാധി വരവായി

 അതിവേഗം അവൻ പടർന്നു ആയിരങ്ങളുടെ ജീവൻ അവൻ കവർന്നെടുത്തു ലോകം അവനെ മഹാമാരി എന്നു വിളിച്ചു


 കൂടെയുള്ളവർ പോലും വീഴുമ്പോഴും ലോകത്തെ താങ്ങിനിർത്തിയ ദൈവത്തിന്റെ മാലാഖമാർ


 രാവെന്നോ പകലെന്നോ നോക്കാതെ നമുക്കായി നിരത്തിലിറങ്ങി പോരാടി ആരോഗ്യപ്രവർത്തകർ


 ഇനിയും എത്രയോ പേർ നമുക്ക് പോരാടുന്നു നമുക്കും കൂടെ നിന്ന് പോരാടാം നമുക്ക് ചെയ്യാൻ ഇത്രമാത്രം വീടുകളിൽ തന്നെ കഴിയുക വ്യക്തി ശുചിത്വം പാലിക്കുക ആരോഗ്യ പ്രവർത്തകരുടെ കൂടെ നിന്നു പോരാടുക.


 ഭീതി വേണ്ട ജാഗ്രത മാത്രം മതി അവനെ തുരത്തുവാൻ
 

അതുൽ റ്റി എ
10 C സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര,
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത