എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഭൂമിയുടെ ദുഃഖങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ ദുഃഖങ്ങൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ ദുഃഖങ്ങൾ

അമ്മയായ് നന്മയായ്
തിന്മയെ നേരിടാൻ
നമ്മെ തുണക്കുന്ന പൊൻപ്രകൃതി
തിന്മകൾ ചെയ്തുനാം
ആഹ്ലാദിചീടുമ്പോൾ
തേങ്ങി കരയുന്ന ഭൂമീദേവി
കാടും മലകളും കുന്നും
നികത്തിനാം
നമ്മുടെ സ്വന്തമാണെന്നപോലെ
എന്തിനോ വേണ്ടി നാം
ഭൂമിയാം ദേവിയെ
സ്വന്തം കരങ്ങളിലേക്കൊതുക്കി
വേണ്ടേ നമുക്കിനി ഭൂമിയാം ദേവിയെ
ഭൂമിക്കു വേണ്ടയീ മാനവരെ
മാനവരില്ലാതെ ഭൂമിയുണ്ടാകിലും
ഭൂമിയില്ലാതെ മനുഷ്യരുണ്ടോ?

ഡോണ ജെയിംസ്
8 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത