ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ മീൻ പിടുത്തക്കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മീൻ പിടുത്തക്കാരൻ | color= 4 }} ഒരിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മീൻ പിടുത്തക്കാരൻ
ഒരിടത്ത്  ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു കുടിൽ ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ ഏറ്റവും ദരിദ്ര കുടുംബം ആയിരുന്നു ഇത്. ആ കുടിലിൽ രാമു രാമുവിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. രാമുവിന്റെ ജോലി കടലിൽ പോയി മീൻ പിടിത്തം ആയിരുന്നു. രാമുവിന്റെ ഭാര്യ പറഞ്ഞു "നമ്മുടെ കുട്ടികൾ വിശന്നു കരയുകയാണ് നിങ്ങൾ കടലിൽ പോയി മീൻ പിടിക്കണം".അയാൾ മീൻ പിടിക്കാൻ ആയി കടലിലേക്ക് പോയി. കുറെ താമസിച്ചു ഒരു വലിയ മീനിനെ കിട്ടി. ആ മീനിന്റെ വായയിൽ നിന്ന് ഒരു മോതിരം കിട്ടി. ആ മോതിരത്തിൽ നിന്ന് ഒരു പെൺകുട്ടി പുറത്തേക്ക് വന്നു. പെൺകുട്ടി രാമുവിനോട് പറഞ്ഞു "എന്നെ എന്റെ വീട്ടിലേക്ക് എത്തിക്കാമോ..."രാമു ആ പെൺകുട്ടിയെയും കൂട്ടി നടന്നു പോകുമ്പോൾ രാമുവിന്റെ കൂട്ടുകാരൻ ആയ ദിനേശ് പറഞ്ഞു "രാമു ഇത് നമ്മുടെ രാജാവിന്റെ മകൾ അല്ലെ". രാജകുമാരി സോഫിയ.. രാമു രാജാവിന്റെ അടുത്തേക്ക് രാജകുമാരിയെ എത്തിച്ചു. രാമുവിന്റെ ദരിദ്രമായ കുടുംബത്തെ കുറിച്ച് രാജകുമാരി രാജാവിനോട്‌ പറഞ്ഞു. രാജാവ് രാമുവിനു കൈ നിറയെ സമ്മാനങ്ങൾ  സ്വർണവും നൽകി. അങ്ങനെ രാമുവും രാമുവിന്റെ കുടുംബവും സന്തോഷത്തോടെ ജീവിച്ചു..
തന്മയ
4 A ഒലയിക്കര സൗത്ത് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ