എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/മാതൃക അദ്ധ്യാപകൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാതൃക അദ്ധ്യാപകൻ      <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാതൃക അദ്ധ്യാപകൻ     
              പുരാതന കാലം മുതലേ അദ്ധ്യാപകർ എന്നെന്നും ആദരിക്കപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകർക്ക് എന്തെങ്കിലും കളങ്കംഉണ്ടെങ്കിൽ അത് സമൂഹത്തെ നശിപ്പിക്കുകയും ഭാവി ദുരിതങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. ഒരു മാതൃക അദ്ധ്യാപകന്റെ  ജീവിതം ത്യാഗപൂർണ്ണമാണ് .വിജ്ഞാനം പകർന്നു കൊടുക്കാനാണ് അവർ ജീവിക്കുന്നത് .ഒട്ടേറെ ഗവേഷണങ്ങളും പരീക്ഷണങ്ങളും സ്വന്തം ജീവിതത്തിൽ അവർ നടത്തി കൊണ്ടിരിക്കുന്നു. ഏതു കഠിനമായ വിഷയവും വിദ്യാർത്ഥികൾക്ക് എളുപ്പം മനസ്സിലാകുന്നവിധം നല്ല അദ്ധ്യാപകർ വിവരിച്ചു കൊടുക്കുന്നു. കൃത്യനിഷ്ഠയും, സത്യസന്ധതയും അദ്ധ്യാപകന്റെ  മുദ്രാവാക്യമാണ്. എങ്കിലും കർക്കശമായ അച്ചടക്കത്തോടൊപ്പം തന്റെ  വിദ്യാർത്ഥികളെ ഉള്ളഴിഞ്ഞ് സ്നേഹിക്കാനും അവരുടെ വേദനകളിൽ രക്ഷകർത്താവിനെപ്പോലെ ചേർത്തു നിർത്താനും അദ്ധ്യാപകനു കഴിവുണ്ടാകണം. അതോടൊപ്പം ഒരു ക്ലാസ്സ് മുറിയിലുള്ള എല്ലാ കുട്ടികളെയും ഒരു പോലെ കാണാനുള്ള മനസ്സും അദ്ധ്യാപകന് ഉണ്ടായിരിക്കണം.പാഠപുസ്തകത്തിലു

വിജയങ്ങൾ കൈവരിക്കമ്പോൾ അവരെ അഭിനന്ദിക്കാനും, തോൽവികളിൽ മനംമടുക്കുമ്പോൾ അവസരങ്ങളുടെ ഒരു വലിയ വാതിൽ അവർക്ക് മുമ്പിൽ ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്താനും ഒരു അധ്യാപകനു കഴിയണം. ഇതിനെല്ലാമുപരി ഈശ്വരവിശ്വാസത്തിൽ അവരെ നയിക്കണം. ഇതായിരിക്കണം ഒരു മാതൃക അദ്ധ്യാപകൻ.

ജസീന്ത ഫ്രാൻസിസ്
VIII D എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം