ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/പൈതൽ മലയിലേക്ക് ഒരു യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13934 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൈതൽ മലയിലേക്ക് ഒരു യാത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൈതൽ മലയിലേക്ക് ഒരു യാത്ര

ഞാൻ ഇവിടെ പറയാൻ പോകുന്നത് ഞാൻ പൈതൽ മലയിൽ കണ്ട് ദൃശ്യങ്ങളെ പറ്റിയാണ്. മണ്ണപ്പം ചുട്ടതു പോലുള്ള കൂറ്റൻ പാറകൾക്കിടയിൽ ഉള്ള ഇടുങ്ങിയ വഴി. വഴി നിറയെ കരിയിലകൾ നിറഞ്ഞിരിക്കുന്നു. മുന്നോട്ടു നീങ്ങുമ്പോൾ തകർന്നുവീണു ചിതലരിച്ച മരങ്ങൾ വഴിയരികിൽ കാണുന്നുണ്ട്. എന്തെങ്കിലും സംസാരിച്ചാൽ തിരിച്ചു കേൾക്കുന്ന നിശബ്ദത. എന്നാലും പക്ഷികളുടെയും കാറ്റിന്റെയും ശബ്ദം വേറെ തന്നെ മനസ്സിലാവുന്നുണ്ട്. സൂര്യപ്രകാശം ഇലകളുടെ ഇടയിലൂടെ അരിച്ചിറങ്ങുന്നു. പക്ഷേ മരങ്ങൾ കൂട്ടമായി നിൽക്കുന്ന സ്ഥലങ്ങളിൽ ഇരുട്ടായിരുന്നു. എന്നാലും എങ്ങനെയോ നീങ്ങി. പോകുമ്പോൾ തന്നെ ഫോറസ്റ്റ് ഗാർഡ് ബാഗ് പരിശോധിച്ച പ്ലാസ്റ്റിക് കവറുകൾ മാറ്റി പേപ്പറുകൾ തന്നിരുന്നു. ക്ഷീണിച്ചപ്പോൾ പാറയുടെ മുകളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു. വീണ്ടും നടന്നു നീങ്ങിയപ്പോൾ പടികൾ പോലെ നീർച്ചാലുകൾ കണ്ടു. പക്ഷേ വേനൽക്കാലമായതിനാൽ വെള്ളം കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളമുള്ള ചാലുകളിൽ നിന്ന് വെള്ളം ഒഴുകുന്നതിന് ശബ്ദം ദൂരെനിന്നുതന്നെ കേൾക്കാൻ കഴിയും. അതുമാത്രമല്ല അത് ഒഴുകുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്. മരങ്ങളിലേക്ക് നോക്കിയാൽ കുറെ വള്ളിപ്പടർപ്പുകളിൽ കാണാം. വഴിയുടെ ഇരുവശങ്ങളിലും പലതരം പൂക്കളും കാണാം. നീങ്ങി നീങ്ങി മലയുടെ മുകളിൽ എത്തിപ്പെട്ടു. പച്ചപ്പട്ട് വിരിച്ച പോലെ ഉള്ള പ്രദേശം പച്ചപ്പട്ട്. താഴേക്ക് നോക്കിയാൽ കുത്തി വരച്ചിട്ട പോലെ റോഡുകൾ. കുഞ്ഞുകുഞ്ഞു മണൽത്തരികൾ പോലെ ആൾക്കാർ. തീപ്പെട്ടി കൂട് പോലെ കെട്ടിടങ്ങൾ. വ്യത്യസ്ത നിറത്തിലുള്ള പൂക്കൾ. പൊന്തക്കാട് പോലെ മരങ്ങൾ. കാറ്റിന്റെയും മൂടൽമഞ്ഞിന്റെയും കുളിർമ. മൂടൽ മഞ്ഞ് കാരണം മങ്ങിയാണ് എല്ലാം കണ്ടത്. ആകാശം തൊട്ടത് പോലെയുള്ള ഒരു അനുഭവമാണ് എനിക്കുണ്ടായത്.അത് സത്യത്തിൽ ഒരു മായാജാല സ്ഥലം തന്നെ.

അവന്തിക ആർ
4 B ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം