എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/കാത്തുകാത്തിരുന്നൊരു കിങ്ങിണിക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാത്തുകാത്തിരുന്നൊരു കിങ്ങി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തുകാത്തിരുന്നൊരു കിങ്ങിണിക്കുട്ടി


വല്ലാത്തൊരാഗ്രഹം... സ്കൂളടക്കുമ്പോഴേക്കുംഎനിക്കൊരു പൂച്ചക്കുട്ടിയെ വേണം. അതിനെന്താ ഒരു വഴി? ഹാ... ഒരു വഴിയുണ്ട്. മേമേടെ വീട്ടിൽ ഒരു അമ്മപ്പൂച്ചയുണ്ട്. അതിന്റെ വയറ്റിൽ ഒരു കുഞ്ഞുവാവയുമുണ്ട്. അത് പ്രസവിക്കുമ്പോൾഒരു കുഞ്ഞിനെ എനിക്ക് തരുമോ എന്ന് ചോദിക്കാം". ചോദിച്ചു, മേമ സമ്മതിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഞാനും ടീച്ചറും കൂട്ടുകാരുമൊന്നുമറിയാതെ പെട്ടെന്നങ്ങ് സ്കൂളടച്ചു. കാരണമെന്തെന്നോ... 'കൊറോണ'.കുടിങ്ങിയല്ലോ.... നമ്മൾ വീട്ടിൽ അടച്ചിരുന്നില്ലെങ്കിൽ കൊറോണ നമ്മളെ പിടികൂടും. അതുകൊണ്ട് ഞാനും വീട്ടുകാരും കൂട്ടുകാരുമെല്ലാം വീട്ടിൽത്തന്നെ ഇരിപ്പായി. കൊറോണ കാരണം എനിക്ക് അമ്മപ്പൂച്ചയെ കാണാൻ പോകാൻ കഴിഞ്ഞില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ മേമ വിളിച്ചു. അമ്മപ്പൂച്ച പ്രസവിച്ചു, നാല് കുഞ്ഞുങ്ങൾ, അതിലൊന്ന് വെളുത്തു തടിച്ച ഒരു സുന്ദരി. എനിയ്ക്ക് അവളെ മതി. ഞാൻ തീരുമാനിച്ചു."എന്റെ കിങ്ങിണിയെ കാണാൻ എനിയ്ക്ക് കൊതിയായി. പക്ഷേ എന്തുചെയ്യും? ഞാനെങ്ങനെ അവളെ കൊണ്ടുവരും? കൊറോണയല്ലേ.ശ്ശോ... ഞാനാണെങ്കിൽ കാത്തുകാത്ത് കുഴങ്ങി. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും കിങ്ങിണി തന്നെ മനസ്സിൽ. മേമ അയച്ചുതന്ന അവളുടെ ഫോട്ടോ കണ്ട് ഞാൻ കൊതിച്ചിരുന്നു. അങ്ങനെ യിരിക്കുമ്പോഴാണ് മേമക്ക് പെട്ടെന്നൊരു പനി വന്നത്. ഡോക്ടറെ കാണണം. ആശുപത്രിയിൽ മാസ്ക് ധരിച്ചു വേണം പോകാൻ. പോയിവന്നാലോ കുളിക്കുകയോ, കൈകൾ സോപ്പിട്ട് നന്നായി കഴുകുകയോ വേണം. മേമ ആശുപത്രിയിൽ പോയിവരുന്ന വഴി വീട്ടിലേക്കും വന്നു, കൂടെ എന്റെ കിങ്ങിണിയും. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.എന്റെ സന്തോഷം കണ്ട ഉമ്മമ്മ പറഞ്ഞു "നിയമോളേ...അതിന്റെ കൂടെ കളിക്കുന്നതൊക്കെ കൊള്ളാം... അസുഖങ്ങൾ വരാതെ നോക്കണം. അതിനെ നിന്റെ കിടക്കയിലൊന്നും കിടത്തരുതേ... അതിന്റെ നഖം പറ്റി മുറിവായാൽ ആശുപത്രിയിൽ പോയി സൂചി വെക്കേണ്ടി വരും". ഉമ്മമ്മ പറഞ്ഞതുകേട്ട് എനിയ്ക്ക് ദേഷ്യവും സങ്കടവും വന്നു.ഇതുകണ്ട ഉമ്മ എന്നെ ആശ്വസിപ്പിച്ചു. "കിങ്ങിണിയോടൊപ്പമുള്ള കളി കഴിഞ്ഞാൽ മോള് കൈകൾ സോപ്പിട്ട് നന്നായി കഴുകണം. അതിന്റെ രോമങ്ങളൊന്നും ഭക്ഷണത്തിൽ വരാതെ നോക്കണം. മോൾക്കറിയില്ലേ നിപ്പ വന്നത് വവ്വാലിൽ നിന്നാണെന്ന്.. അതുപോലെ മൃഗങ്ങളിൽ നിന്നും നമ്മളിലേക്ക് രോഗങ്ങൾ പകരും. മോള് വിഷമിക്കേണ്ട.. നമ്മൾക്കുള്ളതുപോലെ മൃഗങ്ങൾക്കുമുണ്ട് പ്രതിരോധകുത്തിവെപ്പുകളൊക്കെ. നമുക്ക് കിങ്ങിണിയെ മൃഗാശുപത്രിയിൽ കൊണ്ടുപോകാം. ശുചിത്വമുള്ളിടത്തേക്ക് ഒരു രോഗാണു പോലും വരില്ല മോളേ... "ഉമ്മ പറഞ്ഞതുകേട്ടപ്പോൾ എനിക്ക് വീണ്ടും സന്തോഷമായി. ഇപ്പോൾ ഈ അവധിക്കാലത്ത്, കൊറോണ സമയത്ത് എന്റെ കൂടെ കളിക്കാൻ കിങ്ങിണിയുമുണ്ട്. കളിയും ചിരിയുമായി ഞങ്ങളങ്ങനെ വീട്ടിൽതന്നെ ഇരിക്കുകയാണ്.


ഹനിയ. പി. കെ
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത