ബി.എം.എൽ.പി.എസ് തിരുത്തിക്കാട്/അക്ഷരവൃക്ഷം/ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദിനങ്ങൾ

ഓരോ ദിനവും വരുന്നേരം
ഉണരേണം ഉഷസോടെ
പല്ലുകൾ വൃത്തിയാക്കേണം
വായ് കഴുകി തുടക്കേണം
ആഹ്ലാദപൂരിതമാക്കണം വദനം
വണങ്ങണം മാതാപിതാക്കളെ
നല്ല ഭക്ഷണം കഴിക്കേണം
വായിക്കേണം പഠിക്കേണം
വരക്കേണം കളിക്കേണം
അറിയേണം വാർത്തകൾ
പകരേണം അറിവുകൾ
കൈകൾ കഴുകേണം
ഒരു ദിനത്തിൽ പലവട്ടം
ഓരോ ദിനവും മായുമ്പോൾ
നിറയേണം നല്ല ഓർമ്മകൾ
നന്മ തൻ നല്ല ചിത്രങ്ങൾ
മങ്ങാതെ മറയാതെ
മനസ്സിൽ കരുതേണം

 

ശ്രീലക്ഷ്മി. കെ.എസ്
3 A ബി.എം.എൽ.പി.എസ് തിരുത്തിക്കാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത